കക്ഷത്തിലെ രോമം കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്ത മലൈക അറോറയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയത് എട്ടിന്റെ പണി

5826

ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സൂപ്പർ നടിയാണ് മലൈക അറോറ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. എപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന്റെ പേരിൽ വിമർശനങ്ങൾക്ക് വിധേയയാകാറുള്ള താരം കൂടിയണ് മലൈക.

മറ്റ് താരങ്ങളെപ്പോലെ തന്റെ പെർഫക്റ്റ് ചിത്രങ്ങൾ മാത്രം പങ്കുവയ്ക്കുന്നതിൽ അല്ല മലൈയ്കയുടെ ത്രിൽ. അതുകൊണ്ടാണ് ഇവർ വ്യത്യസ്തയാകുന്നതും. നേരത്തേ ഇവർ ഇൻസ്റ്റഗ്രാമിൽ വയറിലെ സ്ട്രച്ച് മാർക്കുകൾ വെളിപ്പെടുത്തിയുള്ള ഫോട്ടോ പങ്കുവെച്ചത് ഏറെ ചർച്ചയായിട്ടുണ്ടായിരുന്നു.

Advertisements

അന്ന് താരത്തെ വിമർശിച്ചവർക്കെല്ലാം ചുട്ടമറുപടി നൽകിയാണ് ഇവർ പ്രതികരിച്ചത്. അതേ പോലെ അടുത്തിടെ തന്നെ അത്തരത്തിലൊരു ചിത്രത്തിന്റെ പേരിൽ മലൈക വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്റെ കക്ഷത്തിലെ രോമങ്ങൾ വെളിപ്പെടുത്തി മലൈക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് അന്ന് ആരാധകരെ അസ്വസ്ഥരാക്കിയത്.

Also Read
ബിജുവേട്ടനെ പോലെയല്ല സുരേഷേട്ടന്‍, ശരിക്കും അതുപോലെ ഒരു ഭര്‍ത്താവുണ്ടെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്, മനസ്സ് തുറന്ന് സംയുക്ത വര്‍മ്മ

മൂന്ന് മില്യനിലധികം ലൈക്ക് ലഭിച്ച ഇൻസ്റ്റഗ്രാം ചിത്രത്തിന് താഴെ വളരെ മോശം അഭിപ്രായ പ്രകടനങ്ങളുമായാണ് ചിലർ എത്തിയിരുന്നത്. ഫോട്ടോഷൂട്ടിന് മുൻപ് ഷേവ് ചെയ്യാമായിരുന്നില്ലേ, നിങ്ങളുടെ കക്ഷത്തിലെ രോമങ്ങൾ അറപ്പുളവാക്കുന്നു ഇത്രയും വൃത്തികെട്ടത് കണ്ടിട്ടില്ല തുടങ്ങിയ തരത്തിൽ ആയിരുന്നു ആളുകളുടെ പ്രതികരണം.

എന്നാൽ ഇതിനെ വളരെ പോസിറ്റീവായി എടുത്തവരാണ് അധികവും. ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം പകർത്താൻ ശ്രമിച്ച ആത്മവിശ്വാത്തെ അഭിനന്ദിച്ച് ആയിരുന്നു മിക്കവരുടെയും പ്രതികരണം. കക്ഷത്തിലെ രോമങ്ങൾ സ്വാഭാവികമാണ്, അതിൽ മറച്ച് വയ്ക്കാൻ എന്താണുള്ളത് എന്നും ചിലർ ചോദിച്ചിരുന്നു.

Also Read
അന്ന് സിദ്ധിഖ് ലാലിന്റെ ആ ഹിറ്റ് ചിത്രത്തിൽ നിന്നും പിന്മാറിയ ജയറാമിന് പിന്നെ ഉണ്ടായത് തീരാ നഷ്ടം, സംഭവം ഇങ്ങനെ

Advertisement