ഇനി മേലിൽ നയൻതാരയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന തീരുമാനം എടുത്ത് നടൻ ശിവ കാർത്തികേയൻ, കാരണം കേട്ട് ഞെട്ടി ആരാധകർ

6621

മലയാളിയായ നടി നയൻതാര തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് . ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനു എന്തുകൊണ്ടും അനുയോജ്യയായ താരം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം തമിഴിലും മലയാളത്തിലും ആയി നിരവധി സൂപ്പർ സിനിമകളിൽ ആണ് വേഷമി ട്ടിരിക്കുന്നത്. ഇപ്പോൾ ബോളിവുഡിലേക്കും ചേക്കേറിയ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവ നടൻമാർക്ക് ഒപ്പവും ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.

Advertisements

അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയൻസ് അടുകാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം. നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ മിക്ക സിനിമകളും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.തമിഴിലെ ശ്രദ്ധേയനായ യുവ നടൻ ശിവ കാർത്തികേയന് ഒപ്പം വേലൈക്കാരൻ, മിസ്റ്റർ ലോക്കൽ എന്നീ സിനമകളിൽ നയൻ താര അഭിനയിച്ചിരുന്നു.

Also Read
അന്ന് സിദ്ധിഖ് ലാലിന്റെ ആ ഹിറ്റ് ചിത്രത്തിൽ നിന്നും പിന്മാറിയ ജയറാമിന് പിന്നെ ഉണ്ടായത് തീരാ നഷ്ടം, സംഭവം ഇങ്ങനെ

എന്നാൽ ഇനി നയൻ താരയ്ക്ക് ഒപ്പം അഭിനയിക്കില്ല എന്ന തീരുമാനവുമായി ശിവ കാർത്തികേയൻ എത്തിയിരുന്നു.പരാജയ ഭീതിയെ തുടർന്നാണ് അദ്ദേഹം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതത്രേ. അന്ന് ചില തമിഴ് മാധ്യമങ്ങൾ ആയിരുന്നു ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്.

ഇനി നയൻതാരക്ക് ഒപ്പം അഭിനയിക്കില്ല എന്ന നിലപാടിലാണ് ശിവ കാർത്തികേയന് എയന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. താരത്തിന്റെ തീരുമാനത്തിൽ ആരാധകർ ഞെട്ടിയിരുന്നു. നയസിനൊപ്പം അഭിനയിച്ച വേലൈക്കാരൻ, മിസ്റ്റർ ലോക്കൽ എന്നീ രണ്ട് ചിത്രങ്ങൾക്കും വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

രണ്ട് ചിത്രത്തിന്റേയും പരാജയത്തിനു കാരണം നയൻ താര ആണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. നയൻ സിന് ഒപ്പം സിനിമ ചെയ്താൽ വിജയിക്കില്ലെന്ന് കരുതിയാണോ ശിവ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ആരാധകർ ചോദിച്ചിരുന്നു.

അതേസമയം, തന്റെ സിനിമകളുടെ പരാജയ ഭാരം നായികയിലേക്ക് മാറ്റിവെക്കുന്ന തരത്തിലുള്ള മണ്ടൻ തീരുമാനങ്ങൾ ഒന്നും ശിവ കാർത്തികേയൻ കൈക്കൊള്ളില്ലെന്നും ചില ആരാധകർ അന്ന് പറഞ്ഞിരുന്നു.

Also Read
അന്ന് സിദ്ധിഖ് ലാലിന്റെ ആ ഹിറ്റ് ചിത്രത്തിൽ നിന്നും പിന്മാറിയ ജയറാമിന് പിന്നെ ഉണ്ടായത് തീരാ നഷ്ടം, സംഭവം ഇങ്ങനെ

Advertisement