മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി ഇതാണ്: അനു സിത്താരയെ കുറിച്ച് അന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ

1503

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടിയാണ് അനു സിത്താര. അതീവ നാടൻ ഭംഗിയാണ് അനു സിത്താരയുടെ ഏറ്റവും വില ആകർഷണീയത. മലയാളി സ്ത്രീയുടെ നേർകാഴ്ചയായി പുരുഷന്മാർ ആരാധിക്കുന്ന നടി കൂടിയാണ് ഇവർ. പ്രേക്ഷകർ മാത്രമാല്ല മലയാള സിനിമ മേഘലയ്ക്ക് ഉള്ളിലും അനുസിത്താരക്ക് ആരാധകർ ഉണ്ടെന്നുള്ളതാണ് സത്യം.

മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയ ആണെന്നാണ് പ്രമുഖ നടനും നിർമ്മാതാവും ആയി ഉ​ണ്ണി മു​കു​ന്ദ​ൻ മുമ്പ് ഒരിക്കൽ പറഞ്ഞത്. നേരത്തെ ഒരു എഫ്എം റേഡിയോയിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേ ആണ് അനു സിത്താരയെ പറ്റിയുള്ള തന്റെ അഭിപ്രായം ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയത്.

Advertisements

ഇ​ക്കാ​ര്യം അ​നു​വി​നോ​ട് നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​തി​ന്‍റെ ആ​വ​ശ്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. മാ​മാ​ങ്ക​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ അ​നു സി​ത്താ​ര​യെ പ്ര​ശം​സി​ച്ച​ത്. മ​ല​യാ​ളിത്തവും ഓ​മ​ന​ത്ത​വും ഒ​ന്നു ചേ​ർ​ന്ന സൗ​ന്ദ​ര്യ​മാ​യി​രു​ന്നു മാ​മാ​ങ്ക​ത്തി​ൽ അ​നു സി​ത്താ​ര​യ്ക്കെ​ന്ന് ഉ​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Also Read
മുരളി ചേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല: ലാലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

മാ​മാ​ങ്ക​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അനു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രത്തിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കാൻ തനിക്ക് പ്രയാസായിരുന്നെന്ന് അന്ന് അനു സിത്താരയും പറഞ്ഞിരുന്നു.

കുറച്ചേ ഉള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം.

പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു അനു സിത്താര പറഞ്ഞു. വളരെയധികം ബുദ്ധിമുട്ടിയാണ് കഥാപാത്രത്തിൽ എത്തിയതെന്ന് ഉണ്ണി മുകുന്ദനും വെളിപ്പെടുത്തിയിരുന്നു.

anu-sithara-8

ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക്എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തിന്റെ വിജയ ലഹരിയിലാണ് ഉണ്ണി മുകുന്ദൻ.

അതേ സമയം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും നടൻ പെട്ടിരുന്നുയ ചിത്രത്തെ വിമർശിച്ച യൂടൂബറെ നടൻ ഫോണിൽ വിളിച്ച് പച്ചത്തെറി പറഞ്ഞതും പിന്നീട് മാപ്പു ചോദിച്ചതുമെല്ലാം ഏറെ വാർത്തയായി മാറിയിരുന്നു.

Also Read
അയാളുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്കിലൂടെ, എനിക്ക് അബദ്ധം പറ്റി, നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യരുത്; നടി ശ്രുതിക

Advertisement