Home Entertainment Celebrities

അയാളുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്കിലൂടെ, എനിക്ക് അബദ്ധം പറ്റി, നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യരുത്; നടി ശ്രുതിക

401

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിത ആയിരുന്ന നടിയാണ് ശ്രുതിക. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി ശ്രീ എന്ന തമിഴ് സിനിമയിലൂടെ ആണ് ശ്രുതിക അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പക്ഷേ 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വിജയമായില്ല. തുടർന്ന് ഒരുപിടി തമിഴ് സിനിമകളിൽ കൂടി താരം വേഷമിട്ടെങ്കിലും വേണ്ടത്ര വിജയങ്ങൾ നേടാൻ താരത്തിന് ആയിരുന്നില്ല. പിന്നീട് മലയാളത്തിലെക്കും ശ്രുതി അരങ്ങേറിയിരുന്നു. സ്വപ്നം കൊണ്ട് തുലാഭാരം എന്ന ഒരു സിനിമ മാത്രമാണ് മലയാളത്തിൽശ്രുതിക ചെയ്തത്.

Advertisements

മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും ആക്ഷൻ ഹീറേ സുരേഷ് ഗോപിയും നായകൻമാരെത്തിയ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ നായികയാട്ടായിരുന്നു ശ്രുതിക മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിൽ ചാക്കോച്ചൻ പ്രണയിക്കുന്ന എന്നാൽ സുരേഷ് ഗോപിയുടെ നായിക ആയ കഥാപാത്രത്തെയാണ് ശ്രുതിക അവതരിപ്പിച്ചത്.

Also Read
ഒരു പച്ചയായ മനുഷ്യന്‍, ഉണ്ണി മുകുന്ദാ, നിങ്ങളെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു, തെറി വിളിക്കേണ്ടിടത്ത് വിളിക്കുകയും അടി കൊടുക്കേണ്ടിടത്ത് കൊടുക്കുകയും വേണം, പിന്തുണയുമായി ജോമോള്‍ ജോസഫ്

അതേ സമയം അടുത്തിടെ സോഷ്യൽ മീഡിയയിൽ നടിയുടെ പുതിയ ഫോട്ടോകൾ വൈറൽ ആയതോടെ ആണ് താരത്തെ വീണ്ടും ആരാധകർ തിരഞ്ഞത്. ശ്രുതിക ശിവശങ്കർ എന്നാണ് ശ്രുതികയുടെ മുഴുവൻ പേര്. പ്രശസ്ത തമിഴ് നടൻ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക. മുത്തശ്ശന്റ പാരമ്പര്യം പിന്തുടർന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകൾക്ക് പക്ഷെ സിനിമയിൽ ക്ലച്ച് പിടിക്കാൻ കഴിഞ്ഞില്ല.

സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക. കമൽ ഹാസൻ എഴുതി നിർമിച്ച നള ദമയന്തി എന്ന ചിത്രത്തിൽ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനൻ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിൽ എത്തിയത്.

കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ കോളേജ് കുമാരി ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രം ആയിരുന്നു ശ്രുതികയുടേത്. വൻ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തിത്തിക്കുദു എന്ന തമിഴ് ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു.

പിന്നീട് താരം തുടർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആർ എം കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി സന്തോഷ ജീവിതം നയിക്കുകയാണ്. ബിസിനസുകാരനായ അർജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്.

അതേ സമയം താൻ എങ്ങനെയാണ് ഭർത്താവ് അർജുനുമായി പ്രണയത്തിൽ ആയതെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രുതിക ഇപ്പോൾ. ഫേസ്ബുക്കിലൂടെ ആണ് അർജുനെ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. വളരെ പ്രണയം നിറഞ്ഞ മെസേജുകളാണ് അവൻ എനിക്ക് അയച്ചിരുന്നത്.

അങ്ങനെയാണ് ഞാൻ പ്രണയത്തിൽ വീണു പോയത്. പിന്നീട് വിവാഹം ശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ മനസിലായി അവൻ ഇതേ മെസേജ് വേറെയും 500 പെൺകുട്ടികൾക്ക് അയച്ചിട്ടുണ്ടെന്ന്. അതിൽ 493 പേരെയും അവന് പരിചയമില്ല. നിങ്ങളാരും ഫെയ്സ്ബുക്കിലൂടെ പ്രണയിക്കരുത്. അത് അബദ്ധമാണെന്നും ശ്രുതിക വെളിപ്പെടുത്തു.

Also Read
മമ്മൂട്ടി തന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് പലരും സഹായിച്ചില്ല , മമ്മൂട്ടി സർ തന്നത് അമ്പതിനായിരം രൂപയാണ്, പത്തോ പതിനഞ്ചോ ലക്ഷം തന്നെന്നാണ് എല്ലാരുടേം വിചാരം, മോളി കണ്ണമാലിയുടെ മകൻ

Advertisement