ഒരു പച്ചയായ മനുഷ്യന്‍, ഉണ്ണി മുകുന്ദാ, നിങ്ങളെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു, തെറി വിളിക്കേണ്ടിടത്ത് വിളിക്കുകയും അടി കൊടുക്കേണ്ടിടത്ത് കൊടുക്കുകയും വേണം, പിന്തുണയുമായി ജോമോള്‍ ജോസഫ്

1479

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read: നടനാവുന്നതിന് മുമ്പ് ഓട്ടോ ഡ്രൈവര്‍, കൂലിപ്പണി ചെയ്തു, അഭിനയിക്കാന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയത് ഉമ്മ ഊരി നല്‍കിയ സ്വര്‍ണ്ണവളയുമായി, പഴയകാലത്തെ കുറിച്ച് ഷാനവാസ് പറയുന്നു

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. അടുത്തിടെ ഒരു യൂട്യൂബറെ ഉണ്ണിമുകുന്ദന്‍ തെറി വിളിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സീക്രട്ട് ഏജന്‍്‌റ എന്ന യൂട്യൂബറെ തെറിവിളിച്ച സംഭവത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്.

Also Read: ദിലീപ് പുറത്ത് വരാനായി അന്ന് കെടാവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ച് ഒരു അമ്മയും മകളും, കഥ കേട്ട് കണ്ണുനിറഞ്ഞ് ദിലീപ്

തെറി വിളിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നും, തെറി വിളിക്കേണ്ടിടത്ത് തെറി വിളിക്കണമെന്നും രണ്ടെണ്ണം കൊടുക്കേണ്ടിടത്ത് കൊടുക്കുകയും ചെയ്യണമെന്നും എന്നാലേ ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റുള്ളൂവെന്നും ജോമോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

എന്താ Unni Mukundan തെറി വിളിച്ചു എന്നൊക്കെ കേട്ടു?താങ്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാകും..1. ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഭക്തി, വിശ്വാസം എന്നിവയൊക്കെ സിനിമയുടെ ഭാഗമായി വരുന്നതും, ഇതിനെയൊക്കെ വാണിജ്യസിനിമകള്‍ ആയി business ആക്കി മാറ്റുന്നതും.

ഉണ്ണി മുകുന്ദനും അത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തു, ആ സിനിമ വിജയിക്കുകയും പണം വാരുകയും ചെയ്തു.അതിലെന്താ തെറ്റ്? അല്ലേലും ഭക്തിയും വിശ്വാസവും ചിലര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളും, ഭക്തര്‍ക്കും വിശ്വാസികള്‍ക്കും അത് അവരുടെ പണവും സമയവും ചിലവഴിക്കാനുള്ള വഴികളും ആത്മവിശ്വാസം നഷ്ടപ്പെടുത്താനുള്ള വഴികളും മാത്രമാണല്ലോ?

2. ഒരു സിനിമയായാലും, വിശ്വാസമായാലും, ഭക്തിയായാലും ഒക്കെ കുറേ ആളുകളുടെ പിന്തുണ കിട്ടുകയും, അതുപോലെ തന്നെ കുറെ ആളുകള്‍ വിമര്‍ശിക്കുകയും ചെയ്യും.നടന്‍ എന്ന നിലയിലും, ഭക്തിയും വിശ്വാസവും പ്രമേയമാക്കി വാണിജ്യ സിനിമ ചെയ്ത ബിസിനസ്സുകാരന്‍ എന്ന നിലയിലും, തനിക്ക് നേരെ വരുന്ന അഭിനന്ദനങ്ങള്‍ പൂച്ചെണ്ടുകളായി സ്വീകരിക്കുന്നതിനൊപ്പം തന്നെ, വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കാനും താങ്കള്‍ക്ക് കഴിയേണ്ടതുണ്ട്.

വിമര്‍ശനങ്ങളെ അവഗണിക്കുകയോ അവയെ പരിഗണിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. ആരും വിമര്‍ശനത്തിന് അതീതരല്ല. ആരും പ്രതികരിക്കാന്‍ പാടില്ല എന്നുമില്ല. വിമര്‍ശിക്കാനും പ്രതികരിക്കാനും ഓരോരുത്തര്‍ക്കും അവരുടേതായ ചോയ്‌സുകളുണ്ട് താനും.

3. ഒരു സിനിമ എന്നത് ഒരു കൂട്ടം ആളുകളുടെ കഷ്ടപ്പാടുകളും, ചിന്തകളും, അദ്ധ്വാനവും, സമയവും, വലിയ പണം മുടക്കും ഒക്കെ കൂടി ചേരുന്നതാണ്. എത്ര നല്ല നല്ല സിനിമളെ ആണ് തെറ്റായ വിമര്‍ശനങ്ങളും, നെഗറ്റീവ് റിവ്യൂകളും, hate campaigns ഉം, ഫാന്‍ fight ഉം ഒക്കെയാക്കി പണ്ടാരമടക്കിയിട്ടുള്ളത്? ഉണ്ണി മുകുന്ദന് സംഘപരിവാര്‍ ബന്ധമുണ്ടെന്നതോ, അയാളുടെ രാഷ്ട്രീയമോ ഒന്നുമാകരുത് അയാളുടെ സിനിമകളെ വിമര്‍ശിക്കുന്നത് അടിസ്ഥാനമാകേണ്ടത്.

ആ സിനിമയും, സിനിമയുടെ പ്രമേയവും, സിനിമയുടെ സാങ്കേതിക മികവും, അതില്‍ അഭിനയിച്ചവരുടെ അഭിനയവും, സംഗീതവും തുടങ്ങി ആ സിനിമയുടെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിക്കുകയോ വിമര്‍ശിക്കുകയോ ഒക്കെ ആകാം.
പക്ഷെ മാളികപ്പുറം സിനിമയെ വിമര്‍ശിച്ചവരില്‍ ഭൂരിഭാഗം ആളുകളുടെയും വിഷയം ഉണ്ണി മുകുന്ദനും അയാളുടെ രാഷ്ട്രീയവും മാത്രമായിരുന്നു എന്നതാണ് ഖേദകരം.

ഇത്തരം പ്രവണതകള്‍ കൂടി എതിര്‍ക്കപ്പെടേണ്ടതാണ്..അതാര് ചെയ്താലും.എന്റെ കയ്യിലെ പണം ചിലവഴിച്ച്, ഞാന്‍ കഷ്ടപ്പെട്ട്, തികച്ചും സൗജന്യമായി ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോകളെയോ , വീഡിയോകളെയോ, പോലും ഒരു നയാപൈസ പോലും ചിലവഴിക്കാതെ കാണുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട് എങ്കില്‍, നൂറു രൂപയും നൂറ്റമ്പത് രൂപയും ഒക്കെ ചിലവാക്കി സിനിമയുടെ ടിക്കറ്റും എടുത്ത് പോയി സിനിമ കാണുന്ന ആളുകള്‍ക്ക് ആ സിനിമയെ വിമര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അത് ദുരുദ്ദേശാപരമായിരിക്കരുത്, ക്രിയാത്മകമായി വേണം ചെയ്യേണ്ടത്.

4. ഒരു ബിസിനസുകാരന്‍, ഒരു നിര്‍മ്മാതാവ്, ഒരു നടന്‍ എന്നീ നിലകളില്‍ ഉണ്ണി മുകുന്ദന്‍ പ്രൂവ് ചെയ്യപ്പെട്ടു കഴിഞ്ഞു. മാളികപ്പുറം എന്ന സിനിമ വലിയ വലിയ പ്രൊജക്ടുകള്‍ ചെയ്യാന്‍ ഉണ്ണി മുകുന്ദന് പ്രചോദനമാകും എന്നതും പ്രൂവ് ചെയ്യപ്പെട്ടു കഴിഞ്ഞു. പോസിറ്റീവായി ചിന്തിക്കുക, ഇടപെടുക എന്നതാണ് പ്രധാനം..1.

നിങ്ങളെ പിന്തുണക്കാത്തവര്‍ക്ക് വേണ്ടി നിങ്ങളുടെ സമയമോ എനര്‍ജിയോ കളയാതിരിക്കുക. ആ സമയവും എനര്‍ജിയും കൂടെ നിങ്ങളെ പിന്തുണക്കുന്നവര്‍ക്ക് വേണ്ടി നല്‍കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാനായി കഴിയും. നമുക്കെതിരെ വരുന്ന നെഗറ്റീവ്‌സിനെ പോസിറ്റീവ്‌സാക്കി മാറ്റുന്നിടത്താണ് നമ്മള്‍ വിജയത്തെ ഫോക്കസ് ചെയ്യാനായി തുടങ്ങുന്നത്.

2. ആളുകള്‍ നിങ്ങളെ കുറിച്ച് എന്തു ചിന്തിക്കും, അവര്‍ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോ, എന്നതൊക്കെ ആലോചിച്ചു തല പുണ്ണാക്കുകയോ (over thinking) സമയം കളയുകയോ, നെഗറ്റീവ് ആകുകയോ ചെയ്യരുത്. അത് നമ്മളെ കൂടുതല്‍ നെഗറ്റീവ് ആക്കുകയും നമ്മുടെ പ്രോഡക്റ്റിവിറ്റി കുറക്കുകയും മാത്രമേയുള്ളൂ.

നിങ്ങള്‍ നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്, നിങ്ങള്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം, നിങ്ങള്‍ ഹാപ്പിയാണോ, നിങ്ങളുടെ ലക്ഷ്യം നേടിയോ എന്നതാണ് പ്രധാനം. നമ്മളെ കുറിച്ച്, നമ്മള്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് മാത്രം ഈ നിമിഷം സ്വയം വിമര്‍ശന പരമായി ചിന്തിച്ചാല്‍, നമ്മുടെ അടുത്ത നിമിഷങ്ങള്‍ കുറച്ചു കൂടി നല്ലതാക്കി മാറ്റാന്‍ നമുക്ക് കഴിയും.

3. തെറിവിളിച്ചാല്‍ എന്താ കുഴപ്പം? ഒരു കുഴപ്പവും ഇല്ല. തെറി വിളിക്കേണ്ടിടത്ത് തെറിയും രണ്ടു കൊടുക്കേണ്ടിടത്ത് രണ്ടെണ്ണം കൊടുത്തും തന്നെയേ ഈ നാട്ടില്‍ ആര്‍ക്കും ജീവിക്കാന്‍ പറ്റൂ. എന്നാല്‍ അയാളെ തെറി വിളിച്ചത് കൊണ്ട് ഉണ്ണി മുകുന്ദന് ഒരു ഗുണവും ഉണ്ടായില്ല,

എന്നാല്‍ അയാള്‍ക്ക് (യൂട്യൂബര്‍ക്ക്) അത് നേട്ടമായി മാറി. ഉണ്ണി മുകുന്ദന്‍ എന്ന ബ്രാന്‍ഡ് വാല്യൂ, ഉണ്ണി മുകുന്ദന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ സമയം, ഒക്കെ അയാള്‍ക്ക് ഫ്രീ ആയി കിട്ടുകയും, അയാള്‍ അതിനെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു.

ചുരുക്കി പറഞ്ഞാല്‍ ഉണ്ണി മുകുന്ദനെ, ഉണ്ണിയുടെ വിലപ്പെട്ട അരമണിക്കൂര്‍ സമയത്തെ അയാള്‍ക്ക് ഫ്രീ ആയി content ആക്കി മാറ്റാന്‍ ഉണ്ണി നിന്നുകൊടുത്തു.ഉണ്ണി മുകുന്ദനെ പോലെ ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒന്നാംതരം വിവരക്കേട്..നമ്മളെ കുറിച്ച്, നമ്മളുടെ ക്രീയേറ്റീവ് ആയ products നെ കുറിച്ച് നെഗറ്റീവ്‌സ് പറയുന്നവരും നമ്മളെ പ്രൊമോട്ട് ചെയ്യുകയാണ് എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ ബാലാപാഠം..

4. നമ്മള്‍ എന്തു ചെയ്താലും വിജയം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. വിജയിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും വേണം. അതിപ്പോള്‍ തെറി വിളിക്കാനോ, തല്ലാനോ ഇറങ്ങി പുറപ്പെട്ടാല്‍ പോലും ജയത്തില്‍ കുറഞ്ഞ ഒന്നുമാകരുത് ലക്ഷ്യം.

ഒരാളെ തല്ലാന്‍ പോകുമ്പോള്‍ പോലും, അയാളില്‍ നിന്നും നമുക്ക് എത്ര തല്ല് കിട്ടാന്‍ ചാന്‍സ് ഉണ്ട് എന്നും, നമ്മള്‍ തോല്‍ക്കുന്ന സാഹചര്യം വന്നാല്‍ അവിടെ നിന്നും എങ്ങനെ നമ്മുടെ തടി രക്ഷിക്കാം എന്നും നമ്മള്‍ ആദ്യംതന്നെ ചിന്തിച്ചിട്ട് മാത്രമേ ആരെയും തല്ലാനായി ഇറങ്ങി പുറപ്പെടാവൂ..ഇതിപ്പോ ഉണ്ണി മുകുന്ദന്‍ ചെന്ന് അയാളുടെ കക്ഷത്തില്‍ തല വെച്ച് കൊടുത്തു, അയാള്‍ ഉണ്ണി മുകുന്ദനെ എടുത്തിട്ട് ചവിട്ടി കൂട്ടി അലക്കി തേചൊട്ടിച്ചു. അത്ര മാത്രമാണ് ഉണ്ണി മുകുന്ദന്റെ വിലപ്പെട്ട അര മണിക്കൂര്‍ സമയം കൊണ്ട് ആകെ സംഭവിച്ചത്.

Note : ഒരു കാര്യം പറയാതെ വയ്യ, ആ യൂട്യൂബറുടെ കൌണ്ടറുകളും, provoking സ്‌റ്റൈലും, മാസ്സ് റിപ്ലൈകളും Thug തന്നെ.. തെറി കേട്ടിട്ടും provoked ആകാതെ നിന്നത് കൊണ്ട് അയാള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പറ്റി. ഇന്നലെ വരെ എനിക്ക് അറിയാതിരുന്ന അയാളെകുറിച്ച് ഞാന്‍ ഇന്നറിഞ്ഞു,

എന്നെപ്പോലെ ലക്ഷക്കണക്കിന് പേരിലേക്ക് ആയാളും അയാളുടെ യൂട്യൂബ് ചാനലും ഒക്കെയെത്തി. അത് അയാളുടെ brilliance. അവസരങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നവനാണ് ബുദ്ധിമാന്‍.30 മിനിറ്റില്‍ എനിക്കിഷ്ടപ്പെട്ടത് :ഉണ്ണി : നിന്റെ address എഴുതി whatsapp ചെയ്യെടാ.. യൂടുബര്‍ : ഞാനാരാടാ നിന്റെ പിയെയോ, വേണേല്‍ എഴുതിയെടുക്കെടാVery Personal : ഉണ്ണി മുകുന്ദന്‍, നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു, കാരണം നിങ്ങള്‍ ഒരു പാവം മനുഷ്യനാണ്, പച്ച മനുഷ്യന്‍ എന്നൊക്കെ പറയുന്ന ആ കാറ്റഗറി.

Advertisement