നടനാവുന്നതിന് മുമ്പ് ഓട്ടോ ഡ്രൈവര്‍, കൂലിപ്പണി ചെയ്തു, അഭിനയിക്കാന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയത് ഉമ്മ ഊരി നല്‍കിയ സ്വര്‍ണ്ണവളയുമായി, പഴയകാലത്തെ കുറിച്ച് ഷാനവാസ് പറയുന്നു

158

ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാനവാസ് ഷാനു. വില്ലനായും കര്‍ക്കശക്കാരനായും ഒക്കെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്താണ് ഷാനവാസ് ഷാനും ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയത്.

രുദ്രനായും, ഇന്ദ്രനായും, ഹിറ്റ്‌ലറായും ഒക്കെ നിറഞ്ഞാടിയാണ് ഷാനവാസ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ ആരാധകരെ സമ്പാദിച്ചു ഷാനവാസ്.

Advertisements

പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ വില്ലനും നായകനുമായി മാറി ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് സീരിയല്‍ ഷാനവാസ് ഷാനുവിന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാന്‍ ആയത്.

Also Read: ദിലീപ് പുറത്ത് വരാനായി അന്ന് കെടാവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ച് ഒരു അമ്മയും മകളും, കഥ കേട്ട് കണ്ണുനിറഞ്ഞ് ദിലീപ്

ഈ സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഷാനവാസ്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഷാനവാസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു ഫണ്ണി ടോക്കാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പഴയ വീഡിയോയാണിത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടി എലീന ഷാനവാസിന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരു കേക്കുമായിട്ടായിരുന്നു എലീന വന്നത്.

Also Read: വിവാദങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകില്‍ നിന്നും പിന്മാറി, ഭവാനിയമ്മയായി പകരം എത്തിയത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ, നടി ശാന്തയ്ക്ക് ശരിക്കും എന്തുസംഭവിച്ചു

ഇത് കട്ട് ചെയ്യാന്‍ എലീന ഒരു നൈഫ് വേണമെന്ന് ഷാനുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നൈഫുമില്ല ലൈഫുമില്ല, വൈഫുമില്ല എന്നായിരുന്നു തമാശ രൂപേണെ ഷാനവാസ് എലീനക്ക് നല്‍കിയ മറുടി. വിശേഷ ദിവസങ്ങളിലെല്ലാം തനിക്ക് ഷൂട്ടായിരിക്കുമെന്നും വീട്ടിലേക്ക് പോകാന്‍ കഴിയാറില്ലെന്നും അതുകൊണ്ടാണ് ലൈഫില്ലെന്ന് പറഞ്ഞതെന്ന് ഷാനവാസ് പറയുന്നു.

മലപ്പുറത്താണ് തന്റെ വീടെന്നും വീട്ടില്‍ ഭാര്യയും രണ്ട് മക്കളുമാണുള്ളതെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.താന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് സീരിയലില്‍ എത്തിയതെന്ന് ഷാനവാസ് മുമ്പ് പറഞ്ഞിരുന്നു. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് താന്‍ ഓട്ടോ ഓടിച്ചിട്ടുണ്ടെന്നും കൂലിപ്പണി ചെയ്തിട്ടുണ്ടെന്നും അഭിനയിക്കാന്‍ ചെന്നൈയിലേക്ക് പോയത് ഉമ്മയുടെ സ്വര്‍ണ്ണ വള പണയം വെച്ചിട്ടായിരുന്നുവെന്നും ഷാനവാസ് മുമ്പ് പറഞ്ഞിരുന്നു.

Advertisement