Home Entertainment Celebrities

ദിലീപ് പുറത്ത് വരാനായി അന്ന് കെടാവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ച് ഒരു അമ്മയും മകളും, കഥ കേട്ട് കണ്ണുനിറഞ്ഞ് ദിലീപ്

1708

മലയാളി സിനിമയിലെ ജനപ്രിയ നടനായിരുന്നു ഒരു കാലത്ത്. എന്നാല്‍ കേസുകളും മറ്റുമായി സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേള എടുത്ത താരത്തിന് ഇന്ന് ആരാധകരെ പോലെ പോലെ തന്നെ വെറുക്കുന്നവരും നിരവധി ആണ്.

അഞ്ചാറുകൊല്ലം താരത്തിന് കണ്ടകശ്ശനി ആണെന്ന് തന്നെ പറയാം. ഇപ്പോള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകയറാനുള്ള ശ്രമത്തിലാണ് താരം. പല ഭാഗങ്ങളില്‍ നിന്നും രീക്ഷ വിമര്‍ശനമാണ് ദിലീപിനെതിരെ ഉയരുന്നത്.

Advertisements

എന്നാല്‍ മറ്റൊരു വശത്ത് ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുണ്ട്. ദിലീപിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ദിലീപ് പങ്കെടുത്ത സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

Also Read: വിവാദങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകില്‍ നിന്നും പിന്മാറി, ഭവാനിയമ്മയായി പകരം എത്തിയത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ, നടി ശാന്തയ്ക്ക് ശരിക്കും എന്തുസംഭവിച്ചു

പഴയ വീഡിയോയിരുന്നു ഇത്. ഷോയില്‍ അതിഥി ആയാണ് ദിലീപ് എത്തിയത്. മാവേലിക്കരയില്‍ നിന്നും ദിലീപിനെ കാണാന്‍ ഒരു അമ്മയും മകളും ഷോയില്‍ എത്തിയിരുന്നു. അവര്‍ പറഞ്ഞ കഥയാണ് ഈ വീഡിയോയില്‍ എടുത്തുപറയുന്നത്.

ഒരിക്കല്‍ ഒരു ആശുപത്രിയില്‍ പോയപ്പോള്‍ ഒരു കുഞ്ഞിനെ അവിടെയുള്‌ലവര്‍ ജീവനോടെ കുഴിച്ചുമൂടുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും അതിനെ താന്‍ വളര്‍ത്തിക്കോളാമെന്നുപറഞ്ഞ് 200 രൂപ കൊടുത്ത് വാങ്ങിയെന്നും അമ്മ പറയുന്നു.

കുഞ്ഞിനെ ചികിത്സിക്കാന്‍ അന്ന് ആരും സഹായിച്ചില്ലെന്നും തനിക്ക് അവിഹിതത്തില്‍ പിറന്ന കുഞ്ഞാണ് അതെന്നായിരുന്നു പലരും പറഞ്ഞെതെന്നും അമ്മ പറയുന്നു. അങ്ങനെ കഷ്ടപ്പെട്ട് താന്‍ ആ കുഞ്ഞിനെ ചികിത്സിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നുവെന്നും പക്ഷേ ഇന്ന് മകള്‍ക്ക് നടക്കാന്‍ കഴിയില്ലെന്നും അമ്മ പറയുന്നു.

Also Read: പഠാന്‍ ബോളിവുഡ് ഹിറ്റാവും, പൃഥ്വിരാജിന്റെ അന്നത്തെ വാക്കുകള്‍ വെറും വാക്കുകളായിരുന്നില്ല, കോടികള്‍ വാരിക്കൂട്ടി ചിത്രം

ഈ അമ്മയുടെയും മകളുടെയും ജീവിതകഥ മാധ്യമങ്ങളില്‍ വന്നിരുന്നു. അങ്ങനെ ദിലീപ് സഹായിക്കാനായി എത്തി. അച്ഛന്റെ ട്രസ്റ്റിന്റെ പേരില്‍ 1000 വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലൂടെ ദിലീപ് ഇവര്‍ക്ക് വീടുവെച്ചുനല്‍കി. ഇതിന്റെ താക്കോല്‍ ദാനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നത്.

ഈ സംഭവം തങ്ങള്‍ക്ക് ഞെട്ടലായിരുന്നവെന്ന് അമ്മയും മകളും ഷോയില്‍ പറയുന്നു. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പെട്ടെന്ന് ജയിലില്‍ നിന്നും ഇറങ്ങാന്‍ കെടാവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും അമ്മ പറയുന്നു.

Advertisement