പഠാന്‍ ബോളിവുഡ് ഹിറ്റാവും, പൃഥ്വിരാജിന്റെ അന്നത്തെ വാക്കുകള്‍ വെറും വാക്കുകളായിരുന്നില്ല, കോടികള്‍ വാരിക്കൂട്ടി ചിത്രം

390

ബോളിവുഡ് ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതായി ഇടം നേടിയിരിക്കുകയാണ് പഠാന്‍ ചിത്രം. റിലീസ് ചെയ്ത ദിവസത്തില്‍ തന്നെ കോടികളാണ് ചിത്രം വാരിയത്. റിലീസ് ദിനത്തില്‍ ഹൗസ്ഫുള്‍ ഷോകളുള്ള ഇത്തരത്തിലുള്ള ഒരു ചിത്രത്തിനായി ഏറെ നാളായി ബോളിവുഡ് കാത്തിരിക്കുകയായിരുന്നു.

ബോളിവുഡിന്റെ കിംങ് ഖാന്‍ ഷാരൂഖ് ഖാനും കോടിക്കണക്കിന് ആരാധകരുള്ള നടി ദീപിക പദുകോണും തകര്‍ത്തഭിനയിച്ച ചിത്രം ആഗോള തലത്തില്‍ ബോക്‌സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Advertisements

200 കോടിയിലേറെ കളക്ഷനുമായി തിയ്യേറ്ററുകളില്‍ ഹൗസ് ഫുള്ളായി ചിത്രം മുന്നോട്ട് കുതിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പഠാന്‍ സിനിമയെ കുറിച്ച് കാലങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

Also Read: ആ സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു, സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

ഫിലിം കമ്പാനിയന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഹിന്ദി സിനിമാ വ്യവസായത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷയായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. ഒരൊറ്റ ചിത്രം കൊണ്ട് ബോളിവുഡ് തിരിച്ചുവരുമെന്നായിരുന്നു പൃഥ്വിരാജ് അന്ന് പറഞ്ഞത്.

ബോളിവുഡ് സിനിമകളെ കുറിച്ച് ഒരു കാലത്ത് തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഇത്ര വലിയ വിജയങ്ങള്‍ എങ്ങനെയാണ് അവര്‍ ഉണ്ടാക്കുന്നതെന്നും വിദേശ മാര്‍ക്കറ്റുകളില്‍ കടന്നുകയറുന്നതെന്നും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് ബോളിവുഡ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ഒരു ഹിറ്റ് സംഭവിക്കാം. ചിലപ്പോള്‍ അത് പഠാന്‍ ആയിരിക്കാം എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Also Read: അവിഹിത ബന്ധങ്ങളുള്ള നിരവധി നടിമാരെ എനിക്കറിയാം, അവരെക്കാളും ഭേദമല്ലെ ഞാൻ: ഒന്നിൽ കൂടുതൽ കല്യാണം കഴിച്ചതിനെ പറ്റി നടി ശ്വേത

പഠാന്‍ സംബന്ധിച്ച പൃഥ്വിയുടെ പരാമര്‍ശം സത്യമായിരിക്കുകയാണ്. ബോളിവുഡിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പഠാന്‍ഇപ്പോള്‍. ആരാധകരൊന്നടങ്കം പൃഥ്വിയുടെ വാക്കുകളെ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.

Advertisement