ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ദൈവത്തിന് ഒന്നും സംഭവിക്കില്ല, ഇതെല്ലാം മനുഷ്യർ ഉണ്ടാക്കിയ വേർതിരിവാണ്: നടി ഐശ്വര്യ രാജേഷ്

419

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങൾ അവതരിപ്പിച്ചാണ് മലയാളികൾ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനൽ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.

Advertisements

അവർകളും ഇവർകളും എന്ന 2011ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം കാക്ക മുട്ടൈയിലെ ഗംഭീര പ്രകടനത്തിലൂടെ ആണ് ഐശ്വര്യ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

Also Read
വിവാദങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകില്‍ നിന്നും പിന്മാറി, ഭവാനിയമ്മയായി പകരം എത്തിയത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ, നടി ശാന്തയ്ക്ക് ശരിക്കും എന്തുസംഭവിച്ചു

ദുൽഖർ സൽമാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് നിവിൻ പോളിക്ക് ഒപ്പം സഖാവ് എന്ന സിനിമയിലും എശ്വര്യ രാജേഷ് അഭിനയിച്ചു. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ഐശ്വര്യ രാജേഷ് ഇപ്പോൾ അഭിനയിക്കുന്നത്.

അതേ സമയം ആർത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിർത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഐശ്വര്യ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്. സ്ത്രീകളുടെ ജീവിതം അടുക്കളയിൽ അവസാനിക്കാൻ ഇള്ളതല്ല. അവരുടെ കഴിവുകൾ പ്രകടം ആക്കാനുള്ളതാണ്.

സ്ത്രീകൾക്ക് ഇപ്പോൾ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ പുരുഷ വ്യത്യാസം ഇല്ല. ഒരു ദൈവവും ആളുകൾ ക്ഷേത്രത്തിൽ എത്തുന്നതിന് ഒരു മാനദണ്ഡം വെച്ചിട്ടില്ല. ഇതൊക്കെ മനുഷ്യർ ഉണ്ടാക്കിയതാണ്. ശബരിമലയിൽ മാത്രമല്ല ഒരു ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കുന്നതിൽ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ വെച്ചിട്ടില്ല.

മനുഷ്യർ ഉണ്ടാക്കിയ വേർതിരിവുമായി ദൈവത്തിന് ഒരു ബന്ധവുമില്ല. ദൈവത്തിന് ഈ വേർതിരിവുമായി ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തിൽ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ദൈവത്തിനും അസ്വസ്ഥനാകാൻ കഴിയില്ലെന്നും ഐശ്വര്യ രാജേഷ് പറയുന്നു.

Also Read
ആ വലിയ സ്വപ്‌നം അങ്ങനെ സാക്ഷാത്കരിച്ചു, പുതിയ വിശേഷം പങ്കുവെച്ച് ശ്രീജിത്ത് വിജയ്, ആശംസകളുമായി ആരാധകര്‍

Advertisement