അയാളെന്റെ തോളിൽ കൈയ്യിട്ടിട്ട് കൈ താഴേക്ക് ഇറക്കി, കാലുകൊണ്ട് പാന്റ് മുകളിലേക്ക് ആക്കി; താൻ ചൂഷണം ചെയ്യപ്പെട്ടെന്ന് ആര്യ, ഞെട്ടി ആരാധകർ

6695

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് ആര്യാ ബാബു എന്ന ബഡായി ആര്യ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടി ഓർക്കുമ്പോൾ തന്നെ മലയാളികലുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖം ആര്യയുടേത് ആണ്. നിഷ്‌കളങ്കവും തമാശ നിറഞ്ഞതുമായ അവതരണ ശൈലിയാണ് ആര്യയുടേത്.

അതു കൊണ്ട് തന്നെയാണ് ആര്യ മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്തയായതും. ബഡായ് ബംഗ്ലാവിലെത്തിയ ശേഷം ബഡായ് ആര്യ എന്ന് പ്രേക്ഷകർ താരത്തെ വിശേഷിപ്പിച്ചിരുന്നു. അവതാരക എന്ന നിലയിൽ സുപരിചിത ആയതോടെ ഏതാനും ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഹണീബീ 2, മേപ്പടിയാൺ തുടങ്ങിയ ചിത്രങ്ങളിൽ ആര്യ വേഷമിട്ടിട്ടുണ്ട്.

Advertisements

തന്റെ ലളിതവും സരസവുമായ അവതരണ ശൈലി കൊണ്ടാണ് ആര്യ ജനഹൃദയങ്ങൾ കീഴടക്കിത്. ബഡായ് ബംഗ്ലാവിലൂടെ കിട്ടിയ പ്രശസ്തി പിന്നീട് സിനിമയിലേക്കും ഇന്ത്യൻ മിനി സ്‌ക്രീനീലെ തന്നെ ഏറ്റവും വലിയ റിയാലിറ്റിഷോ ആ ബിഗ് ബോസ്സിലേക്കും ആര്യയെ എത്തിയച്ചതാണ്. അതേ സമയം ബിഗ്ബോസിൽ എത്തിയതോടെ ആണ് ആര്യയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്.

Also Read
ബോളിവുഡിനെ നാണക്കേടില്‍ നിന്നും കരകയറ്റി കിങ് ഖാന്‍; പത്താന്‍ നാലാം ദിനത്തില്‍ തന്നെ 400 കോടി ക്ലബില്‍!

എന്നാൽ എല്ലാവരെയും ചിരിപ്പിച്ചു മുന്നേറുന്ന ആര്യയ്ക്ക് ബിഗ് ബോസ്സിൽ എത്തിയപ്പോൾ നെഗറ്റീവ് കമന്റുകളാണ് ഏറെയും ലഭിച്ചത്. നിരവധി വിമർശനങ്ങൾ ബിഗ് ബോസിലൂടെ ആര്യ നേരിട്ടു. വിവാഹ മോചിതയായി ആര്യ തന്റെ പുതിയ കാമുകൻ ആയി ജാനിനെ കുറിച്ച് വെളിപ്പെടുത്തിയതും ബിഗ്ബോസിൽ വെച്ചായിരുന്നു.നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലൻ ആയിരുന്നു ആര്യയുടെമുൻ ഭർത്താവ്. ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ആര്യ തന്റെ എല്ലാ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ടുകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ. ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ തുറന്നു പറയുന്നത്.

പ്രോഗ്രാം സ്പോണസേഴ്സിൽ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നുമാണ് ആര്യ പറയുന്നത്. സ്‌പോൺസേഴ്‌സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യൻ ആണ് മോശമായി പെരുമാറിയത്. ഇയാൾ വന്ന് തന്റെ തോളിൽ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാൽ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാൻ നോക്കുകയാണ്.

ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ സംസാരിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയിൽ പറയുന്നുണ്ട്.

സത്യസന്ധമായിട്ട് പറയുകയാണെങ്കിൽ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്. തന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ഞങ്ങളൊരു ലിവിംഗ് റിലേഷനിൽ ആയിരുന്നു. ഒരു വർഷം ഡിപ്രഷനായിരുന്നു പാനിക്ക് അറ്റാക്ക്.

മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു. അതേസമയം, സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്നിങ്ങനെയുള്ള ടെലിവിഷൻ ഷോകളുമായി തിരക്കിലാണ് ആര്യ ഇപ്പോൾ.

Also Read
സൗഹൃദത്തിന് അപ്പുറമുള്ള ബന്ധം; കാമുകനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പങ്കുവെച്ച് ഓവിയ; ആരാണിത് എന്ന് തേടി സോഷ്യല്‍മീഡിയ

Advertisement