ആരോടും ചാൻസ് ചോദിച്ച് നടക്കാറില്ല, കോംപ്രമൈസ് ചെയ്താൽ അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ട്: ഗായത്രി സുരേഷ് പറയുന്നു

92

സിനിമാ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയും ട്രോളർമാരുടെ ഇഷ്ട ഇരയുമാണ് നടി ഗായത്രി സുരേഷ്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ നിന്നും ലഭിച്ചതിനേക്കാൾ പ്രശസ്തിയാണ് ചില അഭിമുഖങ്ങൾക്ക് ലഭിച്ച ട്രോളുകളിലൂടെ താരത്തിന് കിട്ടിയത്.

അതേ സമയം സിനിമയിൽ അഭിനയിക്കാൻ അവസരത്തിന് വേണ്ടി താൻ ആരോടും ചാൻസ് ചോദിച്ച് നടക്കാറില്ലെന്ന് പറയുകയാണ് ഗായത്രി സുരേഷ് ഇപ്പോൾ. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെൻഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കിൽ തന്നാൽ മതിയെന്നും നടി പറയുന്നത്.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. കോംപ്രമൈസ് ചെയ്താൽ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോൾ ചെയ്യുന്ന പോലെ തന്നെയാണ്. ആൾക്കാര് ലൈഫിൽ എന്തും ചോദിക്കും.

Also Read
16 പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ആ സൂപ്പർ നായിക തിരിച്ചു വരുന്നു; മടങ്ങി വരവ് യുവ സൂപ്പർതാരത്തിന്റെ കിടലൻ ചിത്രത്തിലൂടെ

നമ്മൾ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേർ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഗായത്രി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനിയ രംഗത്തെത്തിയ താരമാണ്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളിയുടെ മനസിൽ ഗായത്രി സുരേഷ് സ്ഥാനം പിടിക്കുകയായിരുന്നു.

Also Read
മമ്മൂക്ക ദേഷ്യം വന്നാൽ ഫോൺ ഒക്കെ വലിച്ചെറിഞ്ഞ് അത് ഭയങ്കരമായിട്ട് പ്രകടിപ്പിക്കും; എന്നാൽ മോഹൻലാലിന് ഒരു പ്രത്യേകതയുണ്ട്; വെളിപ്പെടുത്തലുമായി ബൈജു എഴുപുന്ന

ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ.

Advertisement