Home Entertainment

പ്രണയ വിവാഹമാണ്, ഇനി ഹാപ്പിയായി എൻജോയ് ചെയ്യണം, ഭർത്താവിനെ കുറിച്ചും ഹണിമൂണിനനെ കുറിച്ചും നടി മൈഥിലി

932

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മൈഥിലി കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ വെച്ച് രഹസ്യമയാി വിവാഹിത ആയത്. ആർക്കിടെക്റ്റ് ആയ സമ്പത്താണ് നടിക്ക് താലി ചാർത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്.

ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായിട്ടാണ് താലിക്കെട്ട് ചടങ്ങുകൾ നടത്തിയത്. ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ വിരുന്നും സങ്കടിപ്പിച്ചിരുന്നു. വിവാഹ ശേഷം ഭർത്താവ് സമ്പത്തിനൊപ്പം നിൽക്കുന്നതും ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന മൈഥിലിയുടെ വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Advertisements

വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ചെയ്തതാണെന്നാണ് മൈഥിലി പറയുന്നത്. വിവാഹ റിസപ്ഷന് ഇടയിൽ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് വസ്ത്രങ്ങളെ കുറിച്ചും മേക്കപ്പിനെ കുറിച്ചുമൊക്കെ നടി സൂചിപ്പിച്ചത്.

Also Read
എന്റെ ഏറ്റവും മോശം സമയത്താണ് അപർണ്ണ ജീവിതത്തിലേക്ക് വന്നത്, രണ്ടു പേർക്കും വേറെ പ്രണയം ഉണ്ടായിരുന്നു, പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നാവുകയായിരുന്നു: ജീവയും അപർണ്ണയും പറയുന്നു

ഒപ്പം ഭാര്യ അഭിനയിക്കാൻ പോവുന്നതിൽ തനിക്ക് യാതൊരു എതിർപ്പും ഇല്ലെന്നാണ് സമ്ബത്ത് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം വളരെ പെട്ടെന്ന് ചെയ്തതാണ്. ഞങ്ങളുടെ ടീമാണ് എല്ലാം ചെയ്തത്. 10 ദിവസമാണ് കിട്ടിയത്. എല്ലാം ഭയങ്കര സിംപിൾ ആൻഡ് എലഗന്റായിരിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം. ഒത്തിരി മേക്കപ്പൊന്നും ചെയ്യാതെ ലൈറ്റായിട്ട് മതിയായിരുന്നു.

അത് നല്ല നീറ്റായിരിക്കണം എന്നും പറഞ്ഞിരുന്നു. എല്ലാം വിചാരിച്ചത് പോലെ തന്നെ വന്നു. എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഉണ്ണിക്ക് ആണെന്നും പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസിനെ മൈഥിലി ക്യാമറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തു. ഞാൻ ഭയങ്കര സന്തോഷത്തിലാണ്.

ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാം അടിപൊളിയായി വന്നിട്ടുണ്ട്. അതിന്റെ സന്തോഷം ഉണ്ടെന്നും ഉണ്ണി പറഞ്ഞു. സൂര്യൻ എന്ന് പറഞ്ഞയാളാണ് സമ്പത്തിനെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഉണ്ണി എന്നെയാണ് മേക്കപ്പ് ചെയ്തത് എന്നും മൈഥിലി വ്യക്തമാക്കി. വിവാഹശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് കൂടി നടി സൂചിപ്പിച്ചു.

ഇനി ഹാപ്പിയായി ലൈഫ് എൻജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രതീക്ഷിച്ചപോലെ തന്നെയായാണ് വിവാഹത്തിന്റെ കാര്യങ്ങൾ നടന്നത്. സിംപിളായി നടത്തണമെന്നാണ് ആഗ്രഹിച്ചു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്, എല്ലാവർക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു സമ്പത്ത് പറഞ്ഞത്.

Also Read
നടിയോടൊപ്പം വിജയ് ബാബു കഴിഞ്ഞത് ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും; പീ ഡ നം നടന്നത് അഞ്ചിടങ്ങളിൽ വെച്ച്, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ഹണിമൂണിനെ കുറിച്ചൊന്നും അങ്ങനെ പ്ലാൻ ചെയ്തിട്ടില്ല. അതൊക്കെ നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടെന്നും മൈഥിലിയുടെ ഭർത്താവ് സമ്പത്ത് പറയുന്നത്. ഇതിനിടെ ഭർത്താവ് സമ്ബത്തിനെ മൈഥിലി ക്യാമറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തി. ഇതാണെന്റെ ഭർത്താവ് സമ്പത്ത് ഒരു ആർക്കിടെക്ട് ആണ്.

ലവ് മ്യാരേജ് ആണോ എന്ന ചോദ്യത്തിന് വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണ് ഞങ്ങളുടേതെന്ന് മൈഥിലി വെളിപ്പെടുത്തി. വിവാഹശേഷം ഭാര്യയുടെ അഭിനയ ജീവിതത്തെ കുറിച്ചും സമ്പത്ത് പറഞ്ഞു. മൈഥിലി ഭാവിയിൽ അഭിനയിക്കുന്നതിന് എനിക്ക് പ്രശ്‌നമൊന്നുമില്ല. അവരുടെ വർക്ക് നിർത്താനായി ഞാനൊരിക്കലും പറയില്ലെന്നും സമ്പത്ത് പറയുന്നു.

Advertisement