ഒരുകാലത്തെ സൂപ്പർ നായിക കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ സൂപ്പർതാരം, സംഭവം ഇങ്ങനെ

375

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർനായിക ആയിരുന്നു കാർത്തിക. നിരവധി ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ആയിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പ്രിയ ജോഡി ആയിരുന്നു കാർത്തിക.

മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡികളായിരുന്നു മോഹൻലാലും കാർത്തികയും. താളവട്ടം, ഉണ്ണികളെ ഒരു കഥപറയാം, ജനുവരി ഒരു ഓർമ്മ, ദേശാടനക്കിളികൾ കരയാറില്ല, സൻമനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി നിരവധി സിനമകളിൽ മോഹൻലാലും കാർത്തികയും ജോഡികളായി തിളങ്ങി.

Advertisements

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിസ്മയങ്ങളാണ് മലയാള സിനിമയിൽ തീർത്തത്. ബാഡ്മിന്റൺ താരമായിരുന്ന കാർത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് മലയാളത്തിന്റെ സൂപ്പർ സംവിധായകനായ ബാലചന്ദ്ര മേനോൻ ആയിരുന്നു.

മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലായിരുന്നു കാർത്തിക ആദ്യമായി അഭിനയിച്ചത്. പിന്നീട് താരത്തിന് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതേ സമയം വിവാഹശേഷം സിനിമവിട്ട നടി പിന്നീട് അഭിനയരംഗത്തേക്ക് എത്തിയിട്ടേയില്ല. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന നടിയുടെ മകന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ഈ വിവാഹ സൽക്കാരത്തിന് നടൻ താരരാജാവ് മോഹൻലാൽ ഉൾപ്പടെ പല പ്രമുഖരും എത്തിയിരുന്നു.

എന്നാൽ കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ഉലകനായകൻ കമലഹാസൻ ആണെന്നാണ് അന്ന് ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. അതിനു കാരണമായി അന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നത് ഇങ്ങനെ:

മികച്ച കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന നടി കാർത്തികയ്ക്ക് ഒരിക്കലും നായകൻ തന്നെ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. മണിരത്നം കമലാഹസനെ നായകനാക്കി സംവിധാനം ചെയ്ത നായകനിൽ അഭിനയിക്കാനുള്ള ക്ഷണം കാർത്തികയ്ക്ക് ലഭിച്ചിരുന്നു. ഈ സിനിമക്ക് മുന്നോടിയായി കമലഹാസൻ ഒരു ഫോട്ടോ ഷൂട്ട് പദ്ധതിയിട്ടു.

ഒരു പ്രത്യേക രീതിയിൽ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറെ കമൽ ചുമതലപ്പെടുത്തി. കാർത്തികയുടേയും നിഴലുകൾ രവിയുടേയും തോളത്ത് കമൽ കൈവച്ചു നിൽക്കുന്ന ഫോട്ടോയാണ് നടൻ ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാർത്തികയേയും രവിയേയും നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഫോട്ടോഗ്രാഫർ ക്ലിക്ക് ചെയ്യാൻ സമയത്ത് കമൽ കാർത്തികയുടേയും രവിയുടേയും തോളിൽ കമൽ കൈവച്ചു. ഉടൻതന്നെ കാർത്തിക കമൽഹാസന്റെ കൈ തട്ടിമാറ്റി. ആദ്യം അത് കമൽ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോൾ വീണ്ടും കമൽ തോളിൽ കൈവച്ചപ്പോഴും കാർത്തിക ഇഷ്ടമില്ലാത്ത തരത്തിൽ വീണ്ടും പെരുമാറി.

കൂടാതെ തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാർത്തിക തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോഷൂട്ട് നടന്നില്ല. അത് നിർത്തിവെക്കാൻ നടൻ ആവശ്യപ്പെടുകയായിരുന്നു.

ഈ പ്രശ്‌നങ്ങൾ കഴിഞ്ഞാണ് സിനിമയിലെ കമൽ കാർത്തികയെ തല്ലുന്ന സീൻ എടുത്തത്. എല്ലാം മറന്നത് പോലെ കാർത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമൽ ഷൂട്ടിംഗ് സമയത്ത് കാർത്തികയുടെ കരണത്ത് ആഞ്ഞടിച്ചു. അടികൊണ്ട കാർത്തിക വേദനയോടെ നിലത്തുവീണ് നിലവിളിച്ചു.

അതോടെ താൻ ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാർത്തിക തീരുമാനിച്ചെന്നും ആ ലേഖനത്തിൽ പറയുന്നു. ആ തമിഴ് ചിത്രമായ നായകൻ സൂപ്പർഹിറ്റായെങ്കിലും കാർത്തിക പിന്നീട് തമിഴിൽ അഭിനയിച്ചില്ല. പിന്നീട് വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും പൂർണമായി വിട്ടു നിൽക്കുകയും ആയിരുന്നു.

അന്ന് വിഷയത്തെ കുറിച്ച് കാർത്തികയോട് ചോദിച്ചപ്പോൾ എനിക്കറിയില്ല, നിങ്ങൾ കമൽ ഹസനോട് ചോദിക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കമൽ ഹസനോട് ചോദിച്ചപ്പോൾ രംഗത്തിന്റെ പെർഫക്ഷന് വേണ്ടിയാണ് അടിച്ചത് എന്ന് നടൻ പറഞ്ഞത്.

Advertisement