Home Entertainment

പിന്നെ എപ്പോൾ എവിടെ വച്ച് കണ്ടാലും പാർവതി അതിന് വേണ്ടി എന്റെ മുന്നിൽ കൈനീട്ടും: നടൻ ദേവന്റെ വെളിപ്പെടുത്തൽ

4303

വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയുമുള്ള ശാലീന സൂന്ദരിയായി വന്ന് ഒരു കാലത്തെ മലയാള സിനിമയെ കീഴടക്കിയ നായികയായിരുന്നു അശ്വതി എന്ന പാർവ്വതി. മലയാളത്തിലെ സൂപ്പർ സംവിധായകനും നടനുമായിരുന്ന ബാലചന്ദ്ര മേനോൻ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ച നായികമാരിൽ ഒരാൾ കൂടി ആയിരുന്നു പാർവ്വതി.

വിവാഹിതരേ ഇതിലേ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടയാണ് പാർവ്വതി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. താൻ സൂപ്പർനടിയായി തിളങ്ങി നിന്ന കാലത്തി അന്ന് തുടക്കകാരനായിരുന്ന നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

Advertisements

സിനിമയിൽ തന്നെ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളു അതിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാടൻ ദേവൻ എന്ന് ഒരിക്കൽ പാർവതി പറഞ്ഞിരുന്നു. ഇപ്പോൾ അതിനെ കുറിച്ചുള്ള ഏറെ രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടൻ ദേവൻ.

Also Read
കണ്ണുതള്ളുന്ന ഗ്ലാമറസ് ലുക്കിൽ പുത്തൻ ഡാൻസ് വീഡിയോയുമായി നടി മാളവിക മേനോൻ, തലയിൽ കൈവെച്ച് ആരാധകർ, വീഡിയോ വൈറൽ

ദേവന്റെ വാക്കുകൾ ഇങ്ങനെ:

ഭരതേട്ടൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി. ആ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സമയത്ത് എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു.

അവിടെ നിന്ന് പോകാൻ നേരം ഞാൻ പാർവതിയോട് പറഞ്ഞു. പോയിട്ട് വരുമ്പോൾ ഞാൻ നിനക്ക് കിറ്റ്കാറ്റ് കൊണ്ടുവരാമെന്ന്. ഇതിനുമുമ്പും ഞങ്ങൾ ഒരുമിച്ച് അഭിനയച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ പരസ്പരം അറിയാമായിരുന്നു. അന്ന് കിറ്റ്കാറ്റ് വിപണിയിൽ വന്നു തുടങ്ങിയതേയുള്ളൂ.

അധികമാർക്കും അറിയില്ല പാർവതി ആണേൽ കിറ്റ്ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ അവളും കണ്ടിട്ട് ഇല്ലായിരുന്നു എന്നും ദേവൻ പറയുന്നു. പക്ഷേ ദുബായിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഞാൻ ശെരിക്കും ചോക്ലേറ്റിന്റെ കാര്യം മറന്നുപോയിരുന്നു ആ സമയത്ത് സിനിമയിലെ എന്റെ നായികയ്ക്ക് ഒരു ചോക്ലേറ്റ് പോലും വാങ്ങാൻ കഴിയാതിരുന്ന ഞാൻ എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയിരുന്നു.

പിന്നെ എപ്പോൾ എവിടെ വച്ച് കണ്ടാലും പാർവതി എന്റെ മുന്നിൽ കിറ്റ്ക്യാറ്റിനു കൈനീട്ടും അതിപ്പോൾ റോഡിലോ ഫ്‌ളൈറ്റിലോ എവിടെ ആയാലും എന്നെ കാണുമ്പോൾ അവൾ ആദ്യം ഓർക്കുന്നത് ഇതായിരിക്കുമെന്ന് ദേവൻ പറയുന്നു. അങ്ങനെ ഒരിക്കൽ മഴവിൽ മനോരമയിലെ കഥ തുടരുന്നു എന്ന പരിപാടിയിൽ പാർവതി അതിഥിയായി എത്തിയ ദിവസം എന്നെയും അവിടെ വിളിച്ചിരുന്നു.

Also Read
ദിലീപിന് എതിരെ ധൈര്യമായി മുന്നോട്ടുപോകുന്നതിന് മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാൾ എനിക്ക് പിന്തുണ അറിയിച്ചു: സംവിധായകൻ ബാചന്ദ്രകുമാർ

അങ്ങനെ അവിടെ വെച്ച് അവൾക്ക് ഞാൻ ആ കിക്യാറ്റ് വാങ്ങി കൊടുത്തുയെന്നും അദ്ദേഹം പറയുന്നു. കൂടാതെ ആൾ ഈ കാണുന്ന പോലെയൊന്നുമല്ല വളരെ കുസൃതിയും കുരുത്തേക്കെടുമായിരുന്നു അന്നൊക്കെ. ആ ചിത്രത്തിൽ മെല്ലെ മെല്ലെ മുഖപടം എന്നുതുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട്.

അതിൽ പാർവതി ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു പിടിക്കുന്ന ഒരു സീൻ ഉണ്ട്. ആ സമയത്ത് അവൾ മനപ്പൂർവം ആ തീ ഏറെ മുഖത്തേക്ക് ചേർത്തുപിടിച്ചെന്നും ആ സമയത്ത് എന്റെ മീശ കത്തിപോകാഞ്ഞത് എന്തോ ഭാഗ്യമെന്നും ഏറെ രസകരമായി ദേവൻ വെളിപ്പെടുത്തുന്നു.

Advertisement