നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം, വിട്ടു വീഴ്ചയ്ക്ക് തയ്യാറായി സിനിമയിൽ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല: തുറന്നു പറഞ്ഞ് അനുശ്രീ

39

ഹിറ്റ്‌മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി സിനിമയിലെത്തിയ താരമാണ് അനുശ്രീ. പിന്നീട് നരിവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച താരം ഇന്ന് മലയാളത്തിലെ നടിമാരിൽ ശ്രദ്ധേയയാണ്.

ഒരു റിയാലിറ്റിഷോയിൽ വെച്ച് ലാൽജസിനെ കണ്ടുമുട്ടിയതാണ് അനുശ്രീയുടെ സിനിമാ പ്രവേശനത്തിന് നിമിത്തമായി തീർന്നത്. ഡയമണ്ട് നെക്ലേസ് വൻ വിജയമായതിന് പിന്നാലെ അനുശ്രീക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. നായകായും സഹനടിയായും പിന്നീട് താരം തളങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനുശ്രീ.

Advertisements

താരത്തിന്റെ ചിത്രങ്ങളും മറ്റ് പോസ്റ്റുകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമാ ലോകത്തെ കുറിച്ചുള്ള അനുശ്രീ പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണമെന്നാണ് അനുശ്രീ പറയുന്നത്. വിട്ടു വീഴ്ചയ്ക്ക് തയ്യാറായി സിനിമയിൽ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്നും അനുശ്രീ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുശ്രീ മനസ് തുറന്നത്.

സിനിമരംഗം മോശമാണെന്നുള്ള ധാരണ ശരിയല്ലെന്നും ഒരു ഓഫർ വരുമ്പോൾ അത് എങ്ങനെയുള്ള ടീമാണ് ആരുടെ പ്രൊജക്ടാണ് എന്നൊക്കെ അറിഞ്ഞിട്ട് മാത്രമേ ഇറങ്ങാവുവെന്നും അനുശ്രീ പറയുന്നു. അതേസമയം താൻ സിനിമയിലേക്ക് വരുമ്പോൾ പലരും തന്നോട് അയ്യോ സിനിമയാണ് പോകല്ലേ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

എന്നാൽ അവരെ കൊണ്ട് നീ സിനിമയിൽ വന്നത് നന്നായി എന്ന് തിരുത്തിപ്പറയിപ്പിക്കാനായെന്നും അനുശ്രീ പറയുന്നു. അതാണ് തന്റെ സന്തോഷമെന്നാണ് താരം പറയുന്നത്. ലാൽ ജോസ് തനിക്കൊരു ഗോഡ് ഫാദറിനെ പോലെയായിരുന്നു എന്നും അനുശ്രീ പറയുന്നു. അതുകൊണ്ടാകാം തുടക്കത്തിൽപോലും സിനിമയിൽ നിന്നും തനിക്കൊരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ലെന്ന് അനുശ്രീ പറയുന്നു.

സിനിമയിൽ നടിമാർ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നൊക്കെ ചിലർ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും എന്നാൽ ഏതെങ്കിലും കാലത്ത് അങ്ങനെയായിരുന്നുവോ എന്നൊന്നും തനിക്ക് അറിയില്ലെന്നും നടി പറയുന്നു.

ഈ പറയുന്ന വിട്ടുവീഴ്ചകൾ സിനിമയിൽ മാത്രമാണെന്നുള്ള മുൻധാരണ എങ്ങനെയുണ്ടായിയെന്ന് തനിക്കറിയില്ലെന്നും മറ്റ് തൊഴിൽ ചെയ്യുന്നവർക്കൊന്നും ഉത്തരം വികാരവിചാരങ്ങൾ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിക്കുന്നു. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തിൽ തീർച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകൾ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്നും അനുശ്രീ പറഞ്ഞു.

Advertisement