സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് വണ്ണാത്തിപ്പുഴയുടെ തീരത്ത് ഡാൻസ് കളിച്ച ആ സുന്ദരി ഇതാണ്, വീഡിയോ

65

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായി ഒാടുന്ന ഒരു ഡാൻസ് വീഡിയ ഉണ്ട്. ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും തരംഗമായി ക്കൊണ്ടിരിക്കുയാണ് ഈ ഡാൻസ് വിഡിയോ.

ലക്ഷ്മി കീർത്തന എന്ന പെൺകുട്ടിയാണ് ഈ വീഡോയോയിലെ ഡാൻസുകാരി. ജയരാജ് സംവിധാനം കണ്ണകി എന്ന ചിത്രത്തിലെ കണ്ണാടിപുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് എന്ന ഗാനത്തിലെ കുങ്കുമമിട്ട കവിൾ തടമൊടെ എന്ന വരികൾക്കാണ് ലക്ഷ്മി കീർത്തന ചുവട് വെക്കുന്നത്.

Advertisement

ഇതിനോടകം തന്നെ ലക്ഷ്മി കീർത്തനയുടെ അതിമനോഹരമായ ഡാൻസ് വൈറലായി മാറിയിരിക്കുകയാണ്. 24 സെക്കന്റ് മാത്രം ദൈർഖ്യമുള്ള ഈ വീഡിയോ ലച്ചു ദേവൂസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി വൈറലായതിന് പിന്നാലെ ആ വൈറൽ പെൺകുട്ടി ആരാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും.

നോർത്ത് പറവൂർ വാവക്കാട് സ്വദേശിയാണ് ലക്ഷ്മി കീർത്തന. നൃത്തത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ലക്ഷ്മി 18 വർഷത്തോളമായി ഡാൻസ് പരിശീലിക്കുന്നുണ്ട്. തമിഴ്നാട്ടിൽ കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി പൂർത്തിയാക്കി അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മി കീർത്തന ഡാൻസ് പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.

നൃത്തത്തിന് വേണ്ടി ജോലി ഉപേഷിച്ചെങ്കിലും ലക്ഷ്മിയുടെ ഇഷ്ടത്തിന് പൂർണ പിന്തുണ നൽകി അച്ഛനും അമ്മയും ഒപ്പം നിൽക്കുകയായിരുന്നു. ഭരതനാട്യം, ഓട്ടൻതുള്ളൽ, കുച്ചിപ്പുടി നാടോടി നൃത്തം എന്നിവയാണ് വളരെ ചെറുപ്പം മുതൽ ലക്ഷ്മി പരിശീലിക്കുന്നത്. പറവൂർ ശശികുമാറിന്റെ കീഴിലായിരുന്നു ആദ്യം നൃത്തം പരിശീലിച്ചത്.

പ്രശസ്ത നർത്തകി ഗീത പത്മകുറിന്റെ കീഴിൽ കുച്ചിപ്പുടിയിൽ പ്രത്യേക പരിശീലനം നേടുന്നുണ്ട്. മികച്ചൊരു നർത്തകിയായി മാറടണം എന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം. അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനു പിന്നാലെ പ്രതകരണവുമായി ലക്ഷ്മി എത്തിയിരുന്നു.

അറിയാത്ത കുറെ ആളുകളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തിളങ്ങി നിന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഏറെ ഇഷ്ടത്തോടെ ചെയ്ത ഡാൻസ് വീഡിയോ ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട് . ഇങ്ങനെ ഒരു പിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു.

Advertisement