തമ്മിൽ മിക്കപ്പോഴും വഴക്കാണ്, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും, അപ്പോൾ ഷഫ്‌ന ചേച്ചി ഇടപെടും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക

315

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര മലയാളി മിനിസ്‌ക്രീൻ ആരാധകർക്ക് ഏറ്റവും ഇഷ്ട പെട്ട സീരിയലുകളിൽ ഒന്നാണ്. റേറ്റിങ്ങിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സൂപ്പർഹിറ്റ് പരമ്പരയ്ക്ക് കുടുംബ പ്രേക്ഷകരോടൊപ്പം യുവ പ്രേക്ഷകരും ഏറെയാണ്.

ഈ പരമ്പര പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളും അതവതരിപ്പുന്ന താരങ്ങളും മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്. സാന്ത്വനം താരങ്ങളുടെ വിശേഷങ്ങളറിയാനും പ്രേക്ഷകർക്കെല്ലാം ഏറെ ആകാംക്ഷയാണ്. സാന്ത്വനത്തിലെ അഞ്ജലിയായി എത്തുന്ന നടി ഡോ. ഗോപിക അനിലിനും ആരാധകർ ഏറെയാണ്. നടി ഷഫ്‌നയുടെ ഭർത്താവായ സജിൻ ടിപിയാണ് പരമ്പരയിൽ ഗോപികയുടെ ജോഡിയായി എത്തുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്.

Advertisements

ഇപ്പോഴിതാ ഒരു ജിഞ്ചർ മീഡിയ യൂ ടൂബ് ചാനലിന് ഗോപിക നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗോപിക എന്ന തന്റെ യഥാർത്ഥപേര് ഇപ്പോൾ പലരും മറന്നുപോയി എന്നാണ് താരം പറയുന്നത്. ഇപ്പോൾ എല്ലാവരും അഞ്ജലിയെന്നും അഞ്ജുവെന്നും ഒക്കെയാണ് വിളിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹാളിൽ ഷൂട്ട് ചെയ്യുന്ന ചില രംഗങ്ങളുണ്ട്. ആ രംഗങ്ങളിൽ മിക്കവാറും വീട്ടിലെ എല്ലാവരും തന്നെ ഉണ്ടാകും.

Also Read
അനുശ്രീക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഉണ്ണിമുകുന്ദൻ കൊടുത്ത ക്യാപ്ഷൻ കണ്ട് അന്തംവിട്ട് നടിയും ആരാധകരും, പ്രതികരിച്ച് നടി, ചോദ്യം ചെയ്ത് ആരാധകർ

സീൻ ഷൂട്ട് ചെയ്തുതുടങ്ങും മുമ്പ് എല്ലാവരും അങ്ങോടും ഇങ്ങോടും സംസാരവും ചിരിയും കളിയുമൊക്കെയാകും. അതൊക്കെ ഏറെ ആസ്വദിക്കുന്ന കാര്യങ്ങളാണ്. സജിനുമായി എപ്പോഴും വഴക്കിടാറുണ്ടെന്നും ഗോപിക പറയുന്നു. ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കാണ്. അങ്ങോടും ഇങ്ങോടും പരസ്പരം ചൊറിയും.

ഷഫ്‌ന ചേച്ചിയാണ് ആ വഴക്ക് കണ്ട് സോൾവ് ചെയ്യാൻ വരുന്നത്. ഷൂട്ടിന്റെ ഇടവേളകളിൽ സജിനെ മിസ്സ് ചെയ്യാറുണ്ടോ എന്നും അവതാരകൻ ഗോപികയോട് ചോദിച്ചിരുന്നു. അങ്ങനെയൊരു മിസ്സിംഗ് ഇല്ലാ ഷൂട്ട് കഴിയുന്നതോടെ വീട്ടിലേക്ക് തിരിച്ചുപോകാല്ലോ എന്ന സന്തോഷമായിരിക്കും.

Also Read
അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി, എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട് ; അമ്മയ്ക്ക് കൊടുത്ത ഒരു കിടിലൻ സർപ്രൈസിന്റെ കഥ പറഞ്ഞ് നടി രജിഷ വിജയൻ

മുമ്പ് അനിയത്തി തിരുവനന്തപുരത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ആൾക്ക് ഓൺലൈൻ ക്ളാസ് ആയിരുന്നു. ഇപ്പോൾ അത് മാറി സീരിയലിലെ ആദ്യരംഗം പതിനഞ്ച് തവണ ടേക്ക് പോയി എന്നാണ് ഗോപിക പറയുന്നത്. കബനി സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് സാന്ത്വനത്തിൽ എത്തുന്നത്. രണ്ട് കഥാപാത്രങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അങ്ങനെയാണ് ആദ്യരംഗം പതിനഞ്ച് തവണ ടേക്ക് പോയതെന്നും താരം പറയുന്നു.

Advertisement