Home Entertainment Celebrities

അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി, എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട് ; അമ്മയ്ക്ക് കൊടുത്ത ഒരു കിടിലൻ സർപ്രൈസിന്റെ കഥ പറഞ്ഞ് നടി രജിഷ വിജയൻ

440

അമ്മയുടെ പിറന്നാളിന് കൊടുത്ത ഒരു കിടിലൻ സർപ്രൈസിന്റെ കഥ പറഞ്ഞ് നടി രജിഷ വിജയൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സർപ്രൈസ് കൊടുക്കാൻ ശ്രമിച്ചിട്ട് അത് പരാജയപ്പെട്ടിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജിഷ.

Advertisements

‘എന്റെ സർപ്രൈസുകളെല്ലാം അടിപൊളിയാണ്. ഇതുവരെ ഒന്നും പൊളിഞ്ഞിട്ടില്ല. ഞാൻ മിക്കവാറും ബർത്ത്ഡേയ്ക്കാണ് സർപ്രൈസുകൾ കൊടുക്കാറ്. അതെല്ലാം പൊതുവെ വർക്കാവാറുണ്ട്.

ALSO READ

സ്‌കിറ്റിൽ അപ്രതീക്ഷിതമായി പകരക്കാരിയായെത്തി, കോമഡി സ്റ്റാർസിൽ മെയിൻ ആർട്ടിസ്റ്റായി; ആ വേദിയിൽ നിന്നും സീരിയലിലേയ്ക്കും സിനിമയിലേയ്ക്കും : നടി മഞ്ജു വിജീഷിന്റെ വിശേഷങ്ങൾ ഇങ്ങനെ!

എന്റെ അമ്മയുടെ ബർത്ത്ഡേയ്ക്ക് ഇങ്ങനെ സർപ്രൈസ് കൊടുത്തിരുന്നു. അമ്മ എന്റെയടുത്ത് രണ്ട് ദിവസമായി ഭയങ്കര പിണക്കമായിരുന്നു. ഒരു കാര്യവുമില്ലാതെ അമ്മയും ഞാനും തമ്മിൽ വെറും സൗന്ദര്യപ്പിണക്കം. അമ്മയുടെ പിറന്നാളായിട്ടും അമ്മ എന്നോട് മിണ്ടുന്നില്ല.

അന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ബർത്ത്ഡേ, ഞാൻ ആവുന്നത്ര ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷെ അമ്മ എന്നെ മൈൻഡ് ചെയ്യുന്നില്ല. ഞാൻ ഒരു കാര്യം ചെയ്തു. ഞാൻ വെള്ള ഉടുപ്പൊക്കെ ഇട്ട്, കാലിൽ ചിലും ചിലും ശബ്ദമുള്ള പാദസരമിട്ട്, മുടി അഴിച്ചിട്ട്, വത്തക്കയിൽ ഒരു മെഴുകുതിരിയും വെച്ചു. ഞാൻ രാത്രി അച്ഛനും അമ്മയും കിടക്കുന്ന റൂമിന്റെ ഡോർ തുറന്ന് അതിന്റെ മുന്നിലൂടെ പാദസരം കിലുക്കിക്കൊണ്ട് രണ്ടുമൂന്ന് തവണ നടന്നു.

അയ്യോ അമ്മച്ചീ, എന്നും പറഞ്ഞ് അച്ഛനും അമ്മയും ഞെട്ടി എണീറ്റു. അത് കഴിഞ്ഞ് രണ്ടാഴ്ച ലൈറ്റ് ഓൺ ആക്കി വെച്ചാണ് അമ്മ കിടന്നുറങ്ങിയത്.

അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി. എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട്. ഇങ്ങനെ ചില യമണ്ടൻ സർപ്രൈസുകളുണ്ട്,” രജിഷ വിജയൻ പറഞ്ഞു.

ALSO READ

അഞ്ജുവിന് കാറോടിക്കാൻ താത്പര്യമുണ്ടോയെന്ന് ശിവൻ ; സ്റ്റിയറിങ്ങ് തിരിക്കാൻ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടർന്ന് ശിവാഞ്ജലി

രാഹുൽ റിജി നായർ സംവിധാനം ചെയ്ത കീടം ആണ് രജിഷയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ശ്രീനിവാസൻ, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അതിന് മുമ്പായി ആസിഫ് അലിക്കൊപ്പം രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും തിയ്യേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

 

Advertisement