Home Entertainment Celebrities

അഞ്ജുവിന് കാറോടിക്കാൻ താത്പര്യമുണ്ടോയെന്ന് ശിവൻ ; സ്റ്റിയറിങ്ങ് തിരിക്കാൻ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടർന്ന് ശിവാഞ്ജലി

118

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ അഭിനേതാക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ശിവനും അഞ്ജലിക്കുമാണ്. ഇരുവരെയും ശിവാഞ്ജലി എന്നാണ് സ്നേഹത്തോടെ ആരാധകർ അഭിസംബോധന ചെയ്യുന്നതും. ശിവന്റെയും അഞ്ജലിയുടെയും ഒരുമിച്ചുള്ള അടിമാലി യാത്രയാണ് ഇപ്പോൾ സാന്ത്വനത്തിൽ പുരോഗമിക്കുന്നത്.

കീരിയും പാമ്പും പോലെ നിന്നിരുന്നവർ അതൊക്കെ മറന്ന് ഇപ്പോൾ വലിയ സ്നേഹത്തിലാണ്. സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്ന അഞ്ജുവിന്റെയും ശിവന്റെയും രംഗങ്ങൾ കണ്ട് മതിമറന്ന് കയ്യടിക്കുകയാണ് ഇപ്പോൾ ശിവാഞ്ജലി ഫാൻസ്.

Advertisements

ALSO READ

ആദ്യ ചിത്രത്തിൽ വെച്ച് ഉണ്ണിയുമായി ഉണ്ടായ പിണക്കം തീർത്തത് പത്ത് വർഷത്തിനിപ്പുറം ട്വൽത്ത് മാനിന്റെ സെറ്റിൽ വെച്ച് ; തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രാഹുൽ മാധവ്

ശിവൻ കാർ ഓടിക്കുമെന്ന് അറിയില്ലായിരുന്ന അഞ്ജലിക്ക് ശിവന്റെ ഡ്രൈവിങ്ങ് കണ്ട് വലിയ അതിശയമായിരിക്കുകയാണ്. അതു തന്നെ നോക്കിയിരിക്കുന്ന അഞ്ജലിയെ ഇടയ്ക്ക് പഴയ ചില സംഭവങ്ങൾ പറഞ്ഞ് കളിയാക്കുകയും ചെയ്യുകയാണ് ശിവൻ. മുൻപ് സ്‌കൂട്ടർ ഓടിക്കാൻ പഠിപ്പിച്ച ചരിത്രവും അഞ്ജു ലോറി ഓടിച്ചിരുന്നുവെന്ന വീമ്പു പറച്ചിലും ഒരിക്കൽ കൂടി അഞ്ജലിയെ ഓർമ്മിപ്പിക്കുന്ന ശിവൻ അതെല്ലാം ഓർത്ത് ചിരിക്കുകയാണ്. ഇതു കേട്ട് അഞ്ജുവിനും ചമ്മലായെങ്കിലും തിരിച്ചൊന്നും പറയുന്നില്ല.

അഞ്ജുവിന് കാറോടിക്കാൻ താത്പര്യമുണ്ടോ എന്ന് ഇതിനിടയിൽ ചോദിക്കുകയാണ് ശിവൻ. വേണമെങ്കിൽ എന്റെയൊപ്പമിരുന്ന് കാർ ഓടിച്ചു കൊള്ളാൻ പറയുകയാണ് ശിവൻ. നാണത്തോടെയെങ്കിലും അഞ്ജു ഒടുവിൽ കാർ ഓടിക്കാൻ തീരുമാനിക്കുകയാണ്. സ്റ്റിയറിങ്ങ് തിരിക്കാൻ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടരുകയാണ് ഇരുവരും.

ALSO READ

ഞങ്ങളുടെ വീടിന് സ്ത്രീയെന്നാണ് പേരിട്ടത്, ഈ പേര് ആർക്കും ഇഷ്ടമായിരുന്നില്ല ; വീടിന്റെ പേരിന് പിന്നിലെ കഥയെക്കുറിച്ച് സിന്ധു കൃഷ്ണ

തമിഴ് പരമ്പരമായ പാണ്ഡ്യൻ സ്റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം.

Advertisement