Home Entertainment Celebrities

ആദ്യ ചിത്രത്തിൽ വെച്ച് ഉണ്ണിയുമായി ഉണ്ടായ പിണക്കം തീർത്തത് പത്ത് വർഷത്തിനിപ്പുറം ട്വൽത്ത് മാനിന്റെ സെറ്റിൽ വെച്ച് ; തമ്മിലുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രാഹുൽ മാധവ്

404

ഉണ്ണി മുകുന്ദനുമായുള്ള പിണക്കം അവസാനിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് നടൻ രാഹുൽ മാധവ്. ആദ്യ ചിത്രത്തിൽ വെച്ച് ഉണ്ണിയുമായി ഉണ്ടായ പിണക്കം പത്ത് വർഷം നീണ്ടു നിന്നെന്നാണ് രാഹുൽ പറയുന്നത്.

ALSO READ

Advertisements

ഞങ്ങളുടെ വീടിന് സ്ത്രീയെന്നാണ് പേരിട്ടത്, ഈ പേര് ആർക്കും ഇഷ്ടമായിരുന്നില്ല ; വീടിന്റെ പേരിന് പിന്നിലെ കഥയെക്കുറിച്ച് സിന്ധു കൃഷ്ണ

2011 ൽ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മർ എന്ന സിനിമയിൽ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മിൽ പിണക്കമായി. ഒടുവിൽ മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാനിന്റെ സെറ്റിൽ വെച്ചാണ് ആ പ്രശ്‌നം അവസാനിച്ചത്.

ഇപ്പോഴിതാ പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ രാഹുൽ മാധവ്. അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങൾ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാൻ മാത്രം ഇല്ല എന്ന് രാഹുൽ പറയുന്നു. സത്യത്തിൽ ആ കാരണം ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്. മറ്റൊരാൾ കേട്ടാൽ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ ആ പിണക്കം സംസാരിച്ച് പരിഹരിക്കേണ്ടിയിരുന്നുവെന്നാണെന്നും രാഹുൽ വ്യക്തമാക്കി.

ALSO READ

അമേരിക്കയിലെ ഒരു ബീച്ചിൽ നിന്ന് അടിപൊളി ഡാൻസുമായി അർച്ചന സുശീലൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ട്വൽത്ത് മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഞങ്ങൾ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടർഫുൾ പേഴ്സനാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

Advertisement