ബാലയും മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത ബന്ധം തന്നെ, ബാലയു അമൃതയും തമ്മിലുള്ള പ്രശ്നങ്ങളിൽ മോൻസൺ ഇടപെട്ടിരുന്നു: അമൃതയുടെ അഭിഭാഷകൻ

286

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്ന പ്രധാനപ്പെട്ട ഒരു വാർത്തയാണ് മോൻസൺ മാവുങ്കൽ എന്ന ആൾ നടത്തിയ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ. മന്ത്രിമാർ, പോലീസ് ഉദ്യോഗസ്ഥൻമാർ, സിനിമാരതാരങ്ങൾ ഉൾപ്പടെയുള്ളവരുമായി അടുത്ത ബന്ധമുള്ള ആൾ കൂടിയാണ് മോൻസൺ.

ഇപ്പോഴിതാ നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളിൽ മോൻസൺ മാവുങ്കൽ ഇടപെട്ടിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇരുവരും തമ്മിൽ പിരിയുന്നതിന് മുമ്പ് നടത്തിയ മധ്യസ്ത ചർച്ചകൾക്ക് മുൻ കൈ എടുത്തത് മോൻസൺ മാവുങ്കൽ ആയിരുന്നു എന്ന് അമൃതയുടെ അഭിഭാഷകൻ ആയ പ്രേം രാജ് വെളിപ്പെടുത്തിയത്.

Advertisements

മോൻസണിന്റെ വീട്ടിൽ വെച്ചാണ് മധ്യസ്ത ചർച്ച നടത്തിയത്. തട്ടിപ്പ് കേ സി ൽ മോൻസണ് എതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അൻ മോൻസണിന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നും പ്രേം രാജ് പറയുന്നു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദ് ആയിരുന്നു.

Also Read
അതോടെ അവൻ കടും കൈ ചെയ്യുക ആയിരുന്നു: സഹോദരൻ ജീവൻ ഒടുക്കിയ സംഭവത്തെ കുറിച്ച് സായ് പല്ലവി

ഒരാഴ്ചയ്ക്ക് പിന്നാലെ കുടുംബ കോടതിയിൽ ഇത് സംബന്ധിച്ച് കേ സു ണ്ടായിരുന്നു. അന്ന് ബാല കോടതിയിൽ എത്തിയത് മോൻസണിന്റെ കാറിൽ ആയിരുന്നു. അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. വെറും ഒരു അയൽക്കാരൻ ബന്ധമാണ് ഉള്ളതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ സ്വാഭാവികമായും ഇടപെടുകയില്ല.

അനൂപ് മുഹമ്മദുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ടെന്നും പ്രേം രാജ് പറയുന്നു. നേരത്തെ മോൻസൺ മാവുങ്കലിന് എതിരായ പരാതി പിൻവലിപ്പിക്കാൻ നടൻ ബാല ഇടപെട്ടുവെന്ന വിവരം പുറത്തു വന്നിരുന്നു. മോൻസണിന്റെ മുൻ ഡ്രൈവർ അജിനെട്ടൂർ നൽകിയ പരാതി പിൻവലിപ്പിക്കാൻ ബാല ഇടപെട്ടെു എന്നായിരുന്നു വിവരം.

അജിയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കിൽ മോൻസണിനെതിരായ പരാതി പിൻവലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകൾ ഒഴിവാക്കാൻ താൻ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേൾക്കാം.
Also Read
രാജുവിന് വിഷമം വന്നാൽ ഇന്ദ്രനാണ് കരയുന്നത്, എനിക്ക് ലഭിച്ച ഭഗവാന്റെ അനുഗ്രഹമാണ് പൃഥ്വിയും ഇന്ദ്രനും: മല്ലികാ സുകുമാരൻ

Advertisement