Home Entertainment

അതോടെ അവൻ കടും കൈ ചെയ്യുക ആയിരുന്നു: സഹോദരൻ ജീവൻ ഒടുക്കിയ സംഭവത്തെ കുറിച്ച് സായ് പല്ലവി

1006

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളത്തിൽ എത്തി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച നടി ഇപ്പോൾ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സഹോദരൻ ജീ വ ൻ ഒ ടു ക്കി യ കാര്യം തുറന്നു പറയുകയാണ് സായ് പല്ലവി. മത്സരപരീക്ഷകൾ പുതുതലമുറയെ സമ്മർദ്ദത്തിലാക്കുന്നതും ആ, ത്മ, ഹ, ത്യ യി, ൽ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി വ്യക്തമാക്കി.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

തന്റെ കസിൻ ബ്രദർ നീറ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആ, ത്മ, ഹ, ത്യ ചെയ്തു. അവന് തീരെ മാർക്ക് കുറവായിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ സാധിക്കാതെ വന്നപ്പോൾ കടും കൈ ചെയ്തു. അവനൊരു തോൽവിയാണെന്ന് കുടുംബാംഗങ്ങൾ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല.

ഒരു കാരണവശാലും ആ, ത്മ, ഹ, ത്യ, യെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങൾ പരാജയപ്പെട്ടെന്ന് തോന്നുമ്പോൾ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തിൽ തന്നെ കുട്ടികൾക്ക് ഒരുക്കി കൊടുക്കണം. എല്ലാവർക്കും ജീവിതത്തിൽ ദുർബല നിമിഷങ്ങളുണ്ടായിരിക്കും.

Also Read
സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും തന്നെ വിളിക്കാറില്ല: തുറന്ന് പറഞ്ഞ് രാജീവ് പരമേശ്വരൻ

ആ നിമിഷത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിക്കാൻ ഒരാളുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. നിങ്ങൾക്ക് പ്രചോദനം ആകാൻ തന്റെ പക്കൽ ഒന്നുമില്ല. നിങ്ങൾ അനുഭവിക്കുന്ന വിഷമത്തിൽ അനുതാപം ഉണ്ട്. നിങ്ങൾ ചിലപ്പോൾ വരുന്നത് ഒരു സാധാരണ ഗ്രാമത്തിൽ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാകും.

അല്ലെങ്കിൽ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും. നിങ്ങളുടെ സങ്കൽപ്പത്തിനനുസരിച്ച് ഉയരാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നിരാശയിൽ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകൾ ഉണ്ടാകുന്നത്. എന്നാൽ ഒന്നുമാത്രം പറയാം, മത്സര പരീക്ഷകൾ ഒന്നിന്റെയും അവസാനമല്ല. എന്നായിരുന്നു സായി പല്ലവിയുടെ വാക്കുകൾ.

Also Read
ആ ലിപ്ലോക്കിന് മുമ്പ് മൊയ്സ്ചറൈസർ പെർഫ്യൂം ഒക്കെ കിച്ചുവിനെ അടിപ്പിക്കും, നാണിച്ചിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോൾ കാണിച്ചത് വൻ പെർഫോമൻസ്: ദുർഗ്ഗ കൃഷ്ണ

Advertisement