എന്റെ കണ്ണാ എനിക്ക് വയസ്സ് 38 ആയി ഇനിയും പരീക്ഷിക്കരുത്, ചങ്കുപറിച്ചു തന്നു സ്‌നേഹിക്കുന്ന ഒരാളെ ഇങ്ങു താ പൊന്നുപോലെ നോക്കിക്കോളാം: പൊട്ടിക്കരഞ്ഞ് ദയാ അശ്വതി

61364

സൂപ്പർ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ചെറിയ കാര്യത്തിന് പോലുംപൊട്ടി ക്കരയുന്ന പ്രകൃതമാണ് ദയയുടെത്.

മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 ഉം കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.
അതേ സമയം ബിഗിബോസ് മലയാളം സീസൺ രണ്ടിൽ മത്സരിച്ചതോടെ ആണ് ദയ അശ്വതി പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്.

Advertisements

Also Read
സാന്ത്വനം സീരിയലിൽ സേതുവായി പുതിയ താരം? ബിജേഷ് മാറിയോ, താരത്തിന് എന്തുപറ്റി, ചോദ്യങ്ങളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദയാ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ശരിക്കുള്ള പേര് ദീപ എന്നാണെന്ന് അടുത്തിടെയാണ് താരം പറയുന്നത്. ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ ഒരു ബ്യൂട്ടീഷ്യൻ കൂടിയാണ്. ദയ അശ്വതിയുടെ മിക്ക പോസ്റ്റുകളും വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ദയ അശ്വതിയുടെ ഒരു ലൈവ് വീഡിയോ ആണ് വൈറൽ ആകുന്നത്. ബിഗ് ബോസിന് മുൻപും ശേഷവും സോഷ്യൽ മീഡിയ വഴി ദയ പങ്കിട്ട ലൈവ് വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിവസം ദയ പങ്കിട്ട ഒരു ചിത്രവും അതെ ചുറ്റി പറ്റി തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെക്കുറിച്ചുമാണ് ലൈവിലൂടെ ദയ തുറന്നു പറയുന്നത്.

ഐസ്‌ക്രീം കഴിക്കുന്ന ചിത്രം ആയിരുന്നു ദയ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം പങ്കിട്ട ഉടൻ തന്നെ നിരവധി ആളുകൾ ആണ് മോശം കമന്റുകൾ നൽകി രംഗത്ത് വന്നത്. ഐസ്‌ക്രീം കഴിക്കുന്ന ഒരു ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ, എന്റെ ശിവനേ നമ്മുടെ കേരളത്തിലെ ചില മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും ഞാൻ കണ്ടു എന്റെ പൊന്നോ.

ഇത്രയും തരം താഴ്ന്ന് ചിന്തിക്കുന്ന ചിലർ ഉണ്ട് എന്നും മനസിലായി. എന്നാണ് ദയ പറയുന്നത് മാത്രമല്ല, ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്‌കാരം എന്നും ദയ ചോദിക്കുന്നു. വെറുതെയല്ല കേരളത്തിൽ ഇത്രയധികം സ്ത്രീ പീഡനങ്ങൾ പെരുകുന്നത് എന്നും ദയ പറയുന്നു. രഹ്ന ഫാത്തിമയുടെ ന്യൂ ഡി റ്റി വെളിവാക്കുന്ന വീഡിയോ വന്നതിനെക്കുറിച്ചും ദയ വീഡിയോയിലൂടെ തുറന്ന് പറഞ്ഞു.

രജിത്ത് സാർ പറഞ്ഞത് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവർക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം. എനിക്ക് അഭിനയിക്കാൻ അറിയില്ല. പക്ഷെ ജീവിക്കാൻ അറിയാം. ആരുടെ മുന്നിലും പതറാതെ തോൽക്കാതെ ഞാൻ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം.

എനിക്ക് പെട്ടെന്ന് സങ്കടം വരും അത് മനസ്സിൽ ഒന്നും ഒളിപ്പിച്ച് വെച്ച് പുറത്ത് അഭിനയിച്ച് കാണിക്കാൻ എനിക്ക് അറിയാത്തതുകൊണ്ട് തന്നെ. പലരും എന്റെ ഈ കരയുന്ന സ്വഭാവത്തെ കളിയാക്കാറുണ്ട് പുച്ഛിക്കാറുണ്ട് എനിക്ക് അതൊരു പ്രശ്‌നമേയല്ല ഞാൻ ഞാനായി ജീവിക്കാൻ ആഗ്രഹിക്കുന്നു. അഭിനയിച്ച് ജീവിക്കാൻ എനിക്കറിയില്ല.

സങ്കടം വരുബോൾ ഞാൻ കരയും സന്തോഷം വരുബോൾ ഞാൻ സന്തോഷിക്കും. ഇതാണ് ഞാൻ ബിഗ്ഗ് ബോസ്സ് ഹൗസിനുള്ളിൽ ഞാൻ അഭിനയിച്ചിട്ടില്ല. എന്റെ ജീവിതത്തിലും ഞാൻ അഭിനയിച്ചിട്ടില്ല. 8 വർഷം ജൂനിയർ അർട്ടിസ്റ്റായി ജോലി ചെയ്തു അവിടേയും ഞാൻ അഭിനയിക്കാൻ ഞാൻ പഠിച്ചിട്ടില്ല.

അന്നും എന്നും ഇന്നും അഭിനയിക്കാൻ അറിയാത്ത ദയ അച്ചു ആണ് ഞാൻ. ഇനി എത്രകാലം ഈ ഞാൻ ഭൂമിയിൽ ജീവിക്കും അറിയില്ല. ദൈവത്തോട് ഒരായിരം നന്ദിയുണ്ട് എല്ലാത്തിനും ഒന്നുമല്ലാത്ത ആരും അറിയാത്ത എന്നെ ഇവിടെം വരെ എത്തിച്ചതിന്. പല പല പ്രശ്‌നങ്ങളിൽ നിന്നും തണലായി കൂടെ നിന്നതിന്.

ഒടുക്കം ഞാൻ പോലും പ്രതീക്കാതെ ഏഷ്യനെറ്റ് ബിഗ്ഗ് ബോസ്സ് വരേ കൊണ്ട് എത്തിച്ചതിനും അവിടെ തോൽകാതെ പിടിച്ച് നിർത്തിയതിനും എല്ലാത്തിനും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി.

ഇത് കൂടാതെ കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോയും കുറിപ്പും ദയാ അശ്വതി പങ്കുവെച്ചിരുന്നു. ആ കുറിപ്പ് ഇങ്ങനെ:

Also Read
സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും തന്നെ വിളിക്കാറില്ല: തുറന്ന് പറഞ്ഞ് രാജീവ് പരമേശ്വരൻ

ഇങ്ങനെ എന്നോട് പറയുന്ന ഒരാൾ ഒരിക്കലും എന്നെ കുറ്റപ്പെടുത്തില്ല. സംശയിക്കില്ല. മറ്റുള്ളവരുടെ മുന്നിൽ എന്നെ മോശക്കാരിയാക്കില്ല. എത്ര കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും എന്റെ മനസ്സു നോവിക്കാതെ വിട്ടു കൊടുക്കാതെ കൂടെ ഒപ്പംകൊണ്ടു നടന്നു സ്‌നേഹിക്കും. അങ്ങനെ ഒരുത്തൻ ഇനി എന്റെ ജീവിതത്തിൽ വരുമോ?

ദൈവം തന്നെ കനിയണം എന്റെ കണ്ണാ എനിക്ക് വയസ്സ് 38 ആയി. ഇനിയും പരീക്ഷിക്കരുത്. മോഹങ്ങൾ ഇനിയും തരരുത്. അങ്ങനെ മോഹങ്ങൾ തരുന്നെങ്കിൽ കൂടെ ചങ്കുപറിച്ചു തന്നു സ്‌നേഹിക്കുന്ന ഒരാളെ ഇങ്ങു താ.പൊന്നുപോലെ നോക്കിക്കോളാം ഞാൻ.

വീഡിയോ കാണാം:

Advertisement