നായകൻമാർക്ക് ഒപ്പം ഇഴുകി ചേർന്ന് അഭിനയിക്കുന്നതും ലിപ് ലോക്കും മുസ്തഫയ്ക്ക് ഇഷ്ടമല്ല, ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് നടി പ്രിയാമണി

282

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളി താര സുന്ദരിയാണ് പ്രിയാമണി. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

2006 ൽ തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറി. വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുക ഉണ്ടായി.

Advertisements

പൃഥ്വി രാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിലൂടെ 2007ലാണ് താരം മലയാളത്തിൽ എത്തിയത്. 2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു.

Also Read
സുരക്ഷ ഇത്തിരി കുറഞ്ഞുപോയാലും സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവുമില്ല, നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നു, ശ്വേത മേനോന്‍ പറയുന്നു

2009 ൽ ആണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി മൂവി ആയിരുന്നു അത്. 2019 രാവണൻ എന്ന മണിരത്‌നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയം ആയിരുന്നു. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരരാജാക്കൻമാരുടെ നായികയായിം നടി എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു.

കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണി സജീവമാണ്.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ഇവന്റ് ഓർഗനൈസർ ആയ മുസ്തഫ രാജിനെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. 2017 ഓഗസ്റ്റിൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാ മണി. മിനിസ്‌ക്രീനിലും താരം ഇപ്പോൾ സജീവ സന്നിധ്യമാണ്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവ് ആയി എത്തിയതോടെ ആണ് പ്രിയാമണി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇടിൽ കൂടുതൽ ജനപ്രിയ ആയി മാറിയത്. സോഷ്യൽ മീഡിയിലും ഏറെ സജീവമായ പ്രിയാ മണി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

Also Read
അയാളെടുത്ത് ഞാൻ ഇനി മിണ്ടില്ല, അത് കൊടുക്കുകയുമില്ല, വീണ്ടും മമ്മൂട്ടിയോട് പിണങ്ങിയെന്ന് സുരേഷ് ഗോപി, സംഭവം ഇങ്ങനെ

അതേ സമയം അഭിനയം ഉൾപ്പടെയുള്ള തന്റെ എല്ലാ കാര്യത്തിനും ഭർത്താവിന്റെ പൂർണ്ണ പിന്തുണ ഉണ്ടെങ്കിലും മുസ്തഫയുടെ ചില അനിഷ്ടങ്ങളെ പറ്റി നേരത്തെ പ്രിയമണി തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

താൻ നായകന്മാർക്ക് ഒപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് ഭർത്താവ് മുസ്തഫയ്ക്ക് തീരെ ഇഷ്ടമല്ല എന്നാണ് പ്രിയാമണി വെളിപ്പെടുത്തിയത്. ലിപ് ലോക് അടക്കമുള്ള രംഗങ്ങൾ അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ല.

അതു കൊണ്ട് തന്നെ ഇനി ഗ്ലാമർ വേഷങ്ങളോ അത്തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കില്ല എന്നാണ് നടി പറഞ്ഞത്.

Advertisement