ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലമാണ് അനുഭവിച്ചത് എല്ലാം, ഇപ്പോൾ ജീവിതം ഇങ്ങനെയാണ്, നടി മോഹിനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

40336

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നടി മോഹിനി. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയി മാറുകയായിരുന്നു.

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരങ്ങൾ ഒരാളായിരുന്നു മോഹിനി. പതിനാലാം വയസ്സിൽ നായികയായി അരങ്ങേറിയ താരം ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായിക തന്നെയായിരുന്നു. കോതണ്ട രാമയ്യ എന്ന കെആർ നിർമ്മിച്ച് സംവിധാനം ചെയ്ത് ശിവ സുബ്രമണ്യൻ നായകനായ ഈറമാന ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ 1991 ൽ ആണ് മോഹിനി അഭിനയരംഗത്ത് എത്തിയത്.

Advertisements

അതേ വർഷം തന്നെ ആദിത്യ 369 എന്ന തെലുങ്ക് ചിത്രത്തിലും താരം എത്തി. ഈ സിനിമകളുടെ വിജയത്തിന് പിന്നാലെ ബോളിവുഡിൽ എത്തിയ താരം ഡാൻസർ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ നടി എത്തി.

Also Read
മഴയില്‍ ബിജു മേനോന് പകരം സംയുക്തയുടെ നായകനാവേണ്ടിയിരുന്നത് ഞാനായിരുന്നു, അവസരം വേണ്ടെന്ന് വെച്ചത് ഈ കാരണം കൊണ്ട്, തുറന്നുപറഞ്ഞ് ബിജു നാരായണ്‍

കമൽ സംവിധാനം ചെയ്ത ഗസൽ എന്ന സിനിമയിലൂടെ വിനീതിന്റെ നായികയായി മലയാളത്തിൽ എത്തിയ താരം നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബ കോടതി, ഉല്ലാസപ്പൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂർ കനവ്, വേഷം, കളക്ടർ, പഞ്ചാബി ഹൗസ് തുടങ്ങിയ നിരവധി സൂപ്പർഹിറ്റുകളിൽ വേഷമിട്ടു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹം കഴിച്ച് യുഎസിൽ സ്ഥിരതാമസം ആക്കി ഇരിക്കുക ആയിരുന്നു താരം. അതേ സമയം മോഹിനിയുടെ വ്യക്തിജീവിതം വാർത്തകളിൽ എന്നും നിറഞ്ഞ് നിന്നിരുന്നു. വിവാഹത്തോടെ മതം മാറിതോടെയാണ് താരം വീണ്ടും വാർത്തകൾ ഇടം പിടിക്കുന്നത്.

ഹിന്ദു മതവിശ്വാസി ആയിരുന്ന മോഹിനി 2006ൽ ആണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. താരത്തിനൊപ്പം കുടുംബവും മതം മാറുകയായിരുന്നു. ഇപ്പോൾ മതപ്രഭാഷകയാണ് മോഹിനി. തന്റെ മതം മാറ്റത്തെ കുറിച്ചുള്ള മോഹിനി നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്.

ഞാൻ ജനിച്ചത് മഹാലക്ഷ്മി ആയാണ്. ഒരു ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു ജനനം. ഇരുപത്തി യേഴാം വയസ്സുവരെ ഹിന്ദു ഈയിരുന്നു. ഞാൻ വിവാഹം കഴിച്ച ആളും ബ്രാഹ്മണൻ ആണ്. അവർ പാലക്കാട് ബ്രാഹ്മണരും ഞങ്ങൾ തഞ്ചാവൂർ ബ്രാഹ്മണരും ആണ്. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്.

രോഗവും വന്നു ഞാൻ ഇനി ഉണ്ടാകില്ല എന്ന് വരെ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊന്നും ഞാൻ പ്രാർത്ഥിച്ചിട്ടും പൂജകൾ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്.

ഞാൻ ചെയ്യുന്ന പൂജകൾക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല. ആ ചോദ്യങ്ങൾക്ക് ഒന്നും ആ മതത്തിൽ ഉത്തരം കിട്ടിയില്ല. എന്നെ ആരും നിർബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാൻ പറയുകയോ സ്വാധീനിക്കു കയോ ചെയ്തിട്ടില്ല.

Also Read
സുരക്ഷ ഇത്തിരി കുറഞ്ഞുപോയാലും സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവുമില്ല, നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നു, ശ്വേത മേനോന്‍ പറയുന്നു

എനിക്ക് വഴികാട്ടി ആയതും വെളിച്ചം കാണിച്ചുതന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാൻ പറഞ്ഞത്. വേറെ മതത്തിലെ ഇവർ എന്തിനാണ് വന്നതെന്ന് ഞാൻ ചിന്തിച്ചു.

അപ്പോൾ എന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെൺകുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെ കുറിച്ചും എല്ലാം ഞാൻ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്നും മോഹിനി വ്യക്തമാക്കുന്നു.

Advertisement