മഴയില്‍ ബിജു മേനോന് പകരം സംയുക്തയുടെ നായകനാവേണ്ടിയിരുന്നത് ഞാനായിരുന്നു, അവസരം വേണ്ടെന്ന് വെച്ചത് ഈ കാരണം കൊണ്ട്, തുറന്നുപറഞ്ഞ് ബിജു നാരായണ്‍

225

സംയുക്ത വര്‍മ്മയും ബിജു മേനോനും കേരളക്കരയില്‍ ഒത്തിരി ആരാധകരുള്ള താരദമ്പതികളാണ്. ഇരുവരും സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികള്‍ തന്നെയാണ്. മറ്റ് താരദമ്പതികളില്‍ നിന്നും വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് മാതൃകയായി തങ്ങളുടെ ജീവിതം ജീവിച്ച് കാണിക്കുകയാണ് ബിജു മേനോനും സംയുക്തയും.

Advertisements

ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സംയുക്ത. എന്നാല്‍ മലയാള സിനിമയില്‍ ഇന്നും നിറസാന്നിധ്യമായി തുടരുകയാണ് നടന്‍ ബിജു മേനോന്‍.

Also Read: ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കിയ ഭാര്യ, ജെറിന്റെ പിറന്നാള്‍ ദിനത്തില്‍ മഞ്ജരി നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ സംയുക്തയും ബിജു മേനോനും ഒന്നിച്ചഭിനയിച്ച മഴ എന്ന ചിത്രത്തെക്കുറിച്ച് പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഴ എന്ന ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് ബിജു നാരായണന്‍ പറയുന്നു.

പാട്ടുകള്‍ മാത്രമല്ല തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങളും തേടിയെത്തിയിരുന്നുവെന്ന് ഗായകന്‍ മനസ്സുതുറക്കുന്നു. ലെനിന്‍ സാര്‍ തനിക്ക് മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ തന്നിട്ട് നല്ലോണം വായിക്കാന്‍ പറഞ്ഞു, പിന്നീട് പറഞ്ഞു പുതിയ ചിത്രത്തില്‍ താനാണ് നായകനെന്ന്, ഇത് കേട്ടപ്പോള്‍ ശരിക്കും ഷോക്കായി എന്ന് ബിജു നാരായണന്‍ പറയുന്നു.

Also Read: ഞങ്ങളെ അശ്ലീലം പറയാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്, പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ്

അന്ന് പാട്ട് മാത്രമായിരുന്നു എന്റെ മനസ്സില്‍, സിനിമയിലെ മറ്റ് മേഖലകളെക്കുറിച്ച് ചിന്തിച്ചിരുന്നേയില്ല. പാടാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അതെന്നും സിനിമയില്‍ അഭിനയിച്ചാല്‍ ആ അവസരങ്ങളെല്ലാം നഷ്ടമാകുമോയെന്ന് പേടിച്ചിരുന്നുവെന്നും ഗായകന്‍ പറയുന്നു.

അങ്ങനെ ആ സിനിമയില്‍ നിന്നും പിന്മാറിയെന്നും പകരം ബിജു മേനോന്‍ വന്നുവെന്നും 2000ല്‍ മഴ റിലീസായി എന്നും ബിജു നാരായണന്‍ കൂട്ടിച്ചേര്‍ത്തു. മഴയ്ക്ക് ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെന്നും പക്ഷേ പാട്ട് മാത്രമാണ് അന്നും ഇന്നും തനിക്ക് പ്രധാനം എന്നും ഗായകന്‍ പറഞ്ഞു.

Advertisement