ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കിയ ഭാര്യ, ജെറിന്റെ പിറന്നാള്‍ ദിനത്തില്‍ മഞ്ജരി നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടി ആരാധകര്‍

114

ഒരു പിടി മികച്ച ഗാനങ്ങള്‍ ആലപിത്ത് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാല്‍, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിന്‍ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്.

Advertisements

അടുത്തിടെ ആയിരുന്നു മഞ്ജരി വിവാഹിത ആയത്. വലിയ ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. തന്റെ ബാല്യകാല സുഹൃത്ത് ആയിരുന്ന ജെറിനെ ആാണ് മഞ്ജരി വിവാഹം കഴിച്ചത്.

Also Read: ഞങ്ങളെ അശ്ലീലം പറയാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്, പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ്

തിരുവനന്തപുരത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി, ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരാ. വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തിയത്.

വിവാഹിതയാകാന്‍ പോകുന്നുവെന്ന സൂചനകളൊന്നും മഞ്ജരി ഒരിക്കല്‍ പോലും നല്‍കിയിരുന്നില്ല. കൈയ്യില്‍ മെഹന്ദി അണിഞ്ഞുള്ള ചിത്രങ്ങള്‍ മഞ്ജരി പങ്കുവെച്ചതോടെയാണ് താരം വിവാഹിതയാകാന്‍ പോവുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്.

മഞ്ജരിയുടെയും ജെറിന്റെയും വിവാഹചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ ഇരുവരുടെയും ജീവിതത്തിലെ ഒരു സന്തോഷകരമായ നിമിഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. ഭര്‍ത്താവ് ജെറിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മഞ്ജരി.

Also Read: സുരക്ഷ ഇത്തിരി കുറഞ്ഞുപോയാലും സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവുമില്ല, നൂറ് ശതമാനം സാക്ഷാരതയുള്ള കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നു, ശ്വേത മേനോന്‍ പറയുന്നു

ഒരു സര്‍പ്രൈസ് കേക്ക് ഒരുക്കി ജെറിനെ ഞെട്ടിക്കുകയായിരുന്നു മഞ്ജരി. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെല്ലാം ആ കേക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കേക്കിന്റെ പ്രത്യേകതകള്‍ ഭര്‍ത്താവിന് വിശദീകരിച്ചുകൊടുന്ന മഞ്ജരിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഈ കേക്കില്‍ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട പെര്‍ഫ്യൂം, ഷൂ, പപ്പടം, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, കൊക്കകോള, സ്‌പോര്‍ട്‌സ്, തുടങ്ങിയതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മഞ്ജരി പറയുന്നു. പിന്നീട് മഞ്ജരി ജെറിന് ഹാപ്പി ബര്‍ത്‌ഡേ പറയുകയും ഇരവരും ചുംബിക്കുകയും കേക്ക് മുറിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. മഞ്ജരി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജെറിന് ആശംസകള്‍ അറിയിച്ചത്.

Advertisement