ഞങ്ങളെ അശ്ലീലം പറയാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്, പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ്

97

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Advertisements

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി.

Also Read: സുരക്ഷ ഇത്തിരി കുറഞ്ഞുപോയാലും സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവുമില്ല, നൂറ് ശതമാനം സാക്ഷാരതയുള്ള കേരളത്തിലെ അവസ്ഥ വേദനിപ്പിക്കുന്നു, ശ്വേത മേനോന്‍ പറയുന്നു

സോഷ്യല്‍മീഡിയയില്‍ കുടുംബത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും ഒരു പരിധിവിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും ഒരു പരിധി വിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്നും അഭിരാമി സമൂഹമാധ്യമത്തിലൂടെ പറയുന്നു.

ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നുവെന്നും എന്നാല്‍ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും പച്ചത്തെറി വിളിച്ചിട്ടാണ് പലരും നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി ചൂണ്ടിക്കാട്ടി.

Also Read: ശമ്പളമൊക്കെയുണ്ട്, ഇന്ന് സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണ്, സിനിമാക്കാര്‍ക്കും ഇതേപ്പറ്റി അറിയാം, ആരും സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം, തുറന്നടിച്ച് ഭാവന

ഇത്തരക്കാര്‍ക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ടെന്നും വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരാണ് പലരുമെന്നും അഭിരാമി പറയുന്നു.

ഒന്നും മിണ്ടാതിരിക്കുന്നവരെ അല്ലെങ്കില്‍ പ്രതികരിക്കാത്തവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ടെന്നും ഞങ്ങള്‍ക്കും മനസ്സുണ്ടെന്നും സ്ട്രഗിള്‍ ചെയ്താണ് ജീവിക്കുന്നതെന്നും ഞങ്ങളെ പറയാന്‍ എന്ത് യോഗ്യതയാണ് ഇവര്‍ക്കുള്ളതെന്നും അഭിരാമി ചോദിക്കുന്നു.

Advertisement