മധുരപ്പതിനേഴുകാരിയെ പോലെ കാവ്യ മാധവനെ ഒരുക്കി ഉണ്ണി, കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന കമന്റുമായി പുതിയ ചിത്രം കണ്ട് അമ്പരന്ന ആരാധകർ

1485

ബാലതാരമായി എത്തി പിന്നീട് മലയാള സിനിയുടെ സൂപ്പർ നടിയായി മാറിയ താരമാണ് കാവ്യാ മാധവൻ. ബാലതാരമായിരുന്നപ്പോഴും നായികയായിരുന്നപ്പോഴും മലയാളി സ്നേഹത്തോടെ ചേർത്ത് നിർത്തിയ താരം കൂടിയായിരുന്നു കാവ്യാ മാധവൻ.

സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു. ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോൾ മലയാളി മനസ്സിലേക്ക് കാവ്യ മാധവന്റെ മുഖവും എത്താറുണ്ട്. വിടർന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമായാണ് താരമെത്തിയത്.

Advertisements

സൂപ്പർ സംവിധായനാ ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ ജോഡിയായിട്ടാണ് താരം നായികയായി മാറിയത്. ആദ്യ സിനിമ വൻവിജയമായി മാറിയതോടെ ഈ താരജോഡികളെ നായിക നായകൻമാരാക്കിയുള്ള സിനിമകളുടെ എണ്ണവും വർദ്ധിച്ചു.

പിന്നീട് തന്റെ ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യാ മാധവൻ ജീവിതപങ്കാളിയാക്കുകയായിരുന്നു. ദിലീപിന്റെയും കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ കാവ്യ മാധവനൊപ്പമുള്ള ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റായ ഉണ്ണി.

ചുരിദാറിൽ അതീവ സുന്ദരിയായി ചിരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.കാവ്യ മാധവന്റെ ഈ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നായിരുന്നു ഉണ്ണി കുറിച്ചത്. ഉണ്ണിയുടെ കരവിരുത് കിടുക്കിയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു. വിവാഹത്തിനായി കാവ്യ മാധവനെ ഒരുക്കിയതും ഉണ്ണിയായിരുന്നു. മുഹൂർത്തത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കവെയായിരുന്നു ദിലീപ് ആ രഹസ്യം പരസ്യമാക്കിയത്. സിനിമാലോകത്തെ ചിലരൊക്കെ ഇതേക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു.

നവവധുവായി കാവ്യയെ ഒരുക്കിയതോടെയായിരുന്നു ഉണ്ണിയെയും ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. സിംപിൾ മേക്കപ്പിലൂടെയായിരുന്നു കാവ്യ തിളങ്ങിയത്. സെറ്റ് സാരിയിലായിരുന്നു കാവ്യ വിവാഹത്തിനെത്തിയത്. പിന്നീടങ്ങോട്ടുള്ള ചടങ്ങുകളിലും കാവ്യയ്ക്കൊപ്പം ഉണ്ണിയുണ്ടായിരുന്നു.

Advertisement