Home Entertainment

നിങ്ങളൊരു മാടപ്രാവാണ്, മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും: മനീഷയെക്കുറിച്ച് ജിഷിൻ മോഹൻ പറഞ്ഞത് കേട്ടോ

298

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ അഭിനേതാക്കളിൽ ഒരാളാണ് ജിഷിൻ മോഹൻ. ഇപ്പോൾ ജീവിതനൗക എന്ന പരമ്പരയിൽ അഭിനയിച്ച് വരികയാണ് താരം.

സീരിയൽ ചിത്രീകരണത്തിന് ഇടയിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമെല്ലാം പറഞ്ഞ് പലപ്പോഴും താരം എത്താറുണ്ട്. അതേ സമയം ഇപ്പോഴിതാ താരം അഭിനയിക്കുന്ന സീകേരള ചീനലിലെ പൂക്കാലം വരവായി എന്ന പരമ്പരയുടെ ചിത്രീകരണത്തിന് ഇടയിലെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിഷിൻ മോഹൻ.

Advertisements

ജിഷിന്റെ കുറിപ്പ് ഇങ്ങനെ:

ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ എസ്പി ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ.

മലരേ മൗനമാ എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി.

Wow!! What a feel അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ . ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ നിങ്ങളൊരു മാടപ്രാവാണ്.

മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവെന്നുമായിരുന്നു ജിഷിൻ കുറിച്ചത്. പെട്ടെന്ന് പാടാൻ പറഞ്ഞാൽ മനസ്സിൽ വരുന്ന ഗാനമെന്ന് ചോദിച്ചായിരുന്നു മനീഷയോട് ഗാനം ആലപിക്കാൻ ജിഷിൻ പറഞ്ഞത്.

അവിടുന്നെൻ ഗാനമെന്ന പാട്ടായിരുന്നു മനീഷ പാടിയത്. മനീഷയുടെ ഗാനവീഡിയോ നേരത്തെയും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. പൂക്കാലം വരവായിലേക്ക് അടുത്തിടെയായിരുന്നു മനീഷ എത്തിയത്.

Advertisement