Home Entertainment Celebrities

മതിലുചാടുന്ന വീഡിയോയുമായി മീരാ നന്ദൻ, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

154

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽജോസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം മുല്ല യിലുടെ സിനിമാഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് മീരാ നന്ദൻ. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായിട്ടായിരുന്നു മുല്ലയിൽ മീരയുടെ അരങ്ങേറ്റം.

ഒരു റിയാലിറ്റി ഷോയിൽ അവതാരകയെത്തിയപ്പോഴാണ് മീര ലാൽജോസിന്റെ ശ്രദ്ധയിൽ പെട്ടതും പിന്നീട് മുല്ലയിൽ നായികയായതും. പിന്നീട് നിരവധി മലയാള സിനിമകളിൽ വേഷമിട്ട മീരാ നന്ദൻ മലയാളത്തിലെ നായികമാരുടെ മുൻനിരയിലേക്കെത്തിയിരുന്നു.

Advertisements

ഏറെ ആരാധകരേയും ചുരിങ്ങിയ കാലം കൊണ്ട് മീരാ നന്ദൻ നേടിയിരുന്നു. എന്നാൽ പിന്നീട് അവസരങ്ങൾ കുറയുകയും സഹനടിയായി മാറുകയും ചെയ്തതോടെ താരം സിനിമ വിട്ട് ദുബായിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ ദുബായിയൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.

അതേ സമയം ഇപ്പോൾ സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ട് വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര നിരന്തരം പങ്കുവെയാക്കാറുണ്ട്.

ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയിരിക്കുയാണ് മീരാ നന്ദൻ. ദുബായിലെ പ്രശസ്തമായ പാം ജുമൈറ ബീച്ചിനടുത്തു നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. അവിടെ ഒരു മതിലിൽ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കെകെ ജോസഫ് എന്ന ഹാഷ്ടാഗും ചെയ്തിട്ടുണ്ട്. താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ വിയറ്റ്‌നാം കോളനിയിലെ ഡയലോഗാണത്. ഈ സിനിമയിലെ ഇന്ന സെന്റിൻ കഥാപാത്രമായ കെകെ ജോസഫ് ആണ് ഈ ഡയലോഗ് പറയുന്നത്.

ഏതായാലും താരത്തിന്റെ എല്ലാ പോസ്റ്റുകളും ആഘോഷമാക്കുറുള്ള ആരാധകർ ഈ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertisement