പോയി ചിരട്ടയെടുത്ത് തെണ്ടാൻ എന്റെ മരുമകൾ പറഞ്ഞു, എന്റെ മകൻ അത് കേട്ടുനിന്നു: ദുരിത ജീവിതം വെളിപ്പെടുത്തി മീന ഗണേഷ്

6259

മലയാളത്തിന്റെ പ്രിയതാരമായിരുന്ന കലാഭവൻ മണിയെ നായകനാക്കി സൂപ്പർ സംവിധായകൻ വിനയൻ ഒരുക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. പിന്നീട് അമ്മയായും സഹനടിയായും ഒക്കെ മലയാളികളുടെ മനസ്സിൽ ചേക്കേറി പ്രിയനടിയായി മാറി മീന ഗണേഷ്.

നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സവഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ താരം ഇപ്പോൾ എവിടെയെന്ന് സിനിമ മേഖലയിലുള്ള വർക്ക് പോലും അറിവില്ലാത്ത കാര്യമാണ്.

Advertisements

Also Read
ചാർളിയിൽ 9 സീനുകളും പഠിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞപ്പോഴാണ് എന്നെ ഒഴിവാക്കി പാർവ്വതിയെ കൊണ്ടുവന്നത്: വെളിപ്പെടുത്തലുമായി നടി മാധുരി

ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ കൂടി തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകൻ ഉപേക്ഷിച്ച താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളർത്തിയതെന്നാണ് മീന ഗണേഷ് പറയുന്നത്.

ഭർത്താവ് ഞങ്ങളെ വിട്ടു പോയെങ്കിലും ഞാൻ നന്നായി ബുദ്ധിമുട്ടിയാണ് ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളർത്തിയത്. എന്നാൽ എന്റെ മോൻ എന്നെ ഉപേക്ഷിച്ചു. മകൾക്ക് മാത്രമാണ് എന്നോട് സ്‌നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകൾ ആണ്.

ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവൾ എന്നെ വിളിക്കാറുണ്ട്. മരുമകനും എന്നോട് നല്ല സ്‌നേഹം ആണ്. അവർ അവരുടെ വീട്ടിൽ ചെന്ന് നില്ക്കാൻ എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ പോകില്ല.

എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ജീവൻ ഒടുക്കിയാലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്‌നേഹം ആണ് അതിൽ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നതെന്നും മീനാ ഗണേഷ് പറയുന്നു.

ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്‌നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞു. അത് വിശ്വസിച്ച് ഞാൻ അത് അവന്റെ പേരിൽ എഴുതിയും വെച്ച്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. ഇപ്പോൾ എന്റെ മകൻ എന്നെ ഉപേക്ഷിച്ചു.

Also Read
രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്‌സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാൻ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. എന്റെ മകൻ അത് കേട്ട് നിന്നതേ ഉള്ളുവെന്നും മീനാ ഗണേഷ് പറയുന്നു.

Advertisement