ആരധകരെ അമ്പരിച്ച് ഭാവനയുടെ കിടിലൻ വർക്ക് ഔട്ട് വീഡിയോ വൈറൽ: വിഡിയോ കാണാം

371

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നമ്മളിന് പിന്നാലെ നിരവധി ഹിറ്റ് സിനിമകളിലെ നായികയായി മാറി ഭാവന. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഭാവന.

നമ്മൾ എന്ന ചിത്രത്തിലൂടെ തന്റെ പതിനഞ്ചാം വയസിലായിരുന്നു ഭാവനയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഭാവന നായികയായി വേഷമിട്ടു. പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒരുപാട് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.

Advertisements

വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. കല്യാണത്തോടെ മലയാളത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഭാവ ഇപ്പോൾ മലയാളത്തിൽ ഇല്ലെങ്കിലും മറ്റു ഭാഷകളിൽ താരം സജീവമായി അവതരിപ്പിക്കുന്നു.

Also Read
താനൊരു മരവിച്ച അവസ്ഥയിലാണ്, ദിലീപുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താൻ കരുതിയത് ; എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും : ലാൽ

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചൂസ് ചെയ്യുന്നതിന് തന്നെ പ്രേക്ഷകരിൽ നിന്ന് ഒരുപാട് പ്രശംസകൾ ആണ് താരം വാങ്ങുന്നത്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച ആരാധക വൃന്ദവും നിറഞ്ഞ കയ്യടിയും താരത്തിന്റെ കഥാപാത്രങ്ങൾക്ക് ലഭിക്കാറുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

സിനിമയോടൊപ്പം തന്നെ തന്റെ ഫിറ്റ്നസിലും ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ ഒരു വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. ഈ ഫിറ്റ്‌നസ് വീഡിയോയും ഇപ്പോൾ വൈറലായി മാറുകയാണ്.

ജിം ട്രെയ്‌നർക്കൊപ്പം ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോഡി ഫിറ്റ്‌നസിനും യോഗയും മറ്റ് ഫിറ്റ്‌നെസ് തന്ത്രങ്ങളും പരിശീലിക്കാനുള്ള താരത്തിന്റെ മനസ്സിനും ആരാധകർ നിറഞ്ഞ കയ്യടി ആണ് നൽകുന്നത്. ഇതിനോടകം തന്ന വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കന്റുകളും ലൈക്കുകളും ആണ് ലഭിക്കുന്നത്.

Also Read
ഫ്ളൈങ് കിസ്സ് ചോദിച്ചവർക്കും കൊടുത്തു, നേരിട്ട് ചോദിക്കരുത് വീട്ടിൽ അമ്മയും അച്ഛനും ചീത്ത പറയുമെന്ന് ലക്ഷ്മി നക്ഷത്ര ; ദൈവമേ ഈ ചുള്ളന്മാർക്ക് ഇടയിൽ എന്നെ ഒന്ന് കൺട്രോൾ ചെയ്യണേ എന്ന് പ്രാർത്ഥനയോടെ താരം

Advertisement