ഒരാൾ പുഷ് ചെയ്തത് കൊണ്ട് മാത്രം ഒന്നും ചെയ്യാൻ പറ്റില്ല, ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ ; ഫോട്ടോ ഷൂട്ടിനെ കുറിച്ചും അതിന് വരുന്ന കമന്റുകളെ കുറിച്ചും ഗ്രേസ് ആന്റണി

79

മലയാളികൾ മനസ്സ് കൊണ്ട് ഏറ്റെടുത്ത് അഭിനേത്രിയാണ് ഗ്രേസ് ആന്റണി. തന്റെ ഫോട്ടോ ഷൂട്ടുകൾക്ക് വരുന്ന കമന്റുകളെ പറ്റി ചിന്തിക്കാറില്ലെന്ന് പറയുകയാണ് താരം ഇപ്പോൾ. കമന്റ് സെക്ഷനിൽ ആർക്കും വന്ന് എന്തും പറയാമെന്ന അവസ്ഥയായെന്നും അത് മൈന്റ് ചെയ്യാതെ തന്റെ ജോലി നോക്കുകയാണ് ചെയ്യുന്നതെന്നും ഗ്രേസ് പറയുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘ലോക്ക്ഡൗണിന്റെ സമയത്ത് ആൾക്കാർ ഫോട്ടോ ഷൂട്ടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഞാനതിന് വേണ്ടി നിന്നിട്ടില്ല. കാരണം എനിക്ക് തോന്നുമ്പോഴേ എനിക്ക് ചെയ്യാൻ പറ്റൂ. ഒരാൾ പുഷ് ചെയ്തത് കൊണ്ട് മാത്രം ഒന്നും ചെയ്യാൻ പറ്റില്ല. ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സമയത്ത് ഒന്നോ രണ്ടോ ഫോട്ടോഷൂട്ട് മാത്രമേ ചെയ്തിട്ടുള്ളൂ.

Advertisements

ALSO READ

നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കുമ്പോൾ സന്തോഷം ; ശ്രദ്ധ നേടി മീര ജാസ്മിന്റെ പോസ്റ്റ്

അതും പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അത് വളരെ അപൂർവമായേ സംഭവിച്ചിട്ടുള്ളൂ. ലോക്ക്ഡൗണിന്റെ സമയത്ത് സിനിമ ഒന്നുമില്ലാതിരിക്കുമ്പോൾ ഒരു സംതൃപ്തി കിട്ടാനായി ആൾക്കാർ ചെയ്യുന്നതാണ് ഷൂട്ടോഷൂട്ടൊക്കെ’ എന്നും ഗ്രേസ് പറയുന്നുണ്ട്.

‘കമന്റ് സെക്ഷനിൽ ഓരോരുത്തർക്കും എന്തും പറയാം എന്നൊരു അവസ്ഥയിലേക്കെത്തി. എന്റെ ഇൻസ്റ്റാവാൾ എന്റെ ഐഡന്റിറ്റി ആണ്. ഞാനെന്താണെന്നാണ് അവിടെ കാണിക്കുന്നത്. എനിക്കെന്താണ് തോന്നുന്നത് അത് ഞാൻ ചെയ്യും. കമന്റുകൾ ഞാൻ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ എന്നും ഗ്രേസ് വ്യക്തമാക്കി.

സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പനാ’ണ് ഗ്രേസ് ആന്റണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടാപ്പിംഗ് തൊഴിലാളിയായി വ്യത്യസ്ത ഗെറ്റപ്പലാണ് സണ്ണി ചിത്രത്തിലെത്തുന്നത്.

കുടുംബപശ്ചാത്തലത്തലുള്ള കഥയാണ് അപ്പൻ എന്ന സിനിമയിലൂടെ പറയുന്നത്. മജു സംവിധാനം ചെയ്യുന്ന ചത്രത്തിൽ അനന്യ, അലൻസിയർ, പോളി വൽസൻ തുടങ്ങിയവർ മറ്റ് പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ

താനൊരു മരവിച്ച അവസ്ഥയിലാണ്, ദിലീപുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ടെങ്കിലും ഇത്തരത്തിലല്ല താൻ കരുതിയത് ; എനിക്കറിയാവുന്നത് ഞാൻ വളരെ സത്യസത്യമായി എവിടെയും പറയും : ലാൽ

ആർ. ജയകുമാറും മജുവും ചേർന്നാണ് ചിത്രത്തിന്റെ കഥ തരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കും, ചെമ്പൻ വിനോദിനുമൊപ്പം ചട്ടമ്പിയാണ് ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ സിനിമ.

 

Advertisement