ട്രീറ്റ്മെന്റ് വഴിയായാണോ ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ! എനിക്ക് പ്രശസ്തിയും ഫെയിമും ഒക്കെ ഇഷ്ടമാണെങ്കിൽ മകൾ നേരെ തിരിച്ചാണ് : ആരാധകരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്ത് ലക്ഷ്മി നായർ

190

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. പാചക പരീക്ഷണങ്ങളും ബ്യൂട്ടി ടിപ്സും കുടുംബവിശേഷങ്ങളുമെല്ലാം പങ്കിട്ട് ലക്ഷ്മി നായർ യൂട്യൂബിലൂടെ എത്താറുണ്ട്. ലക്ഷ്മി നായരുടെ മകളായ പാർവതിക്ക് അടുത്തിടെയായിരുന്നു മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചത്.

ഒറ്റപ്രസവത്തിൽ 3 കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം പങ്കിട്ട് താരമെത്തിയിരുന്നു. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിലായി കൊച്ചുമക്കളെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി നായർ.

Advertisements

ALSO READ

ഒരാൾ പുഷ് ചെയ്തത് കൊണ്ട് മാത്രം ഒന്നും ചെയ്യാൻ പറ്റില്ല, ഞാനിങ്ങനെ പാവയെ പോലെ നിക്കുമെന്നേയുള്ളൂ ; ഫോട്ടോ ഷൂട്ടിനെ കുറിച്ചും അതിന് വരുന്ന കമന്റുകളെ കുറിച്ചും ഗ്രേസ് ആന്റണി

മൂന്നുപേരാണ് ജനിക്കാൻ പോവുന്നതെന്നറിഞ്ഞതിന്റെ ആശങ്കകളൊക്കെയുണ്ടായിരുന്നു തുടക്കത്തിൽ. ട്രിപ്ലറ്റ്സിന്റെ അമ്മൂമ്മയായെന്ന് പറഞ്ഞപ്പോൾ ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. അവരെക്കുറിച്ച് ചോദിച്ചിരുന്നു. മക്കളെയൊന്നും ഇതുവരെ കാണിച്ചിരുന്നില്ല. അവർക്ക് ഒരുമാസം പ്രായമുള്ളപ്പോഴാണ് ഞാൻ എത്തിയത്. ഇപ്പോൾ അവർക്ക് 6 മാസമായി, ഒരുമാസം മുൻപ് ജനിച്ചവരായതിനാൽ 5 മാസമായാണ് കണക്കാക്കുന്നത്. യുവാൻ, വിഹാൻ, ലയ എന്നാണ് മൂന്നാൾക്കും പേരിട്ടത്. ഇവരുടെ ചേട്ടനാണ് ആരുഷ്.

നാച്ചുറലായിട്ട് ഉണ്ടായതാണോ അതോ ട്രീറ്റ്മെന്റ് വഴിയായാണോ മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചതെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. ട്രീറ്റ്മെന്റ് വഴിയല്ല ട്രിപ്ലറ്റ്സിനെ കിട്ടിയത്. വളരെ നാച്ചുലറായി ഒരനുഗ്രഹം പോലെ കിട്ടിയതാണ്. ഒരു ട്രീറ്റ്മെന്റും ഇല്ലായിരുന്നു. ആദ്യത്തെ സ്‌കാനിംഗിന് പോയപ്പോഴാണ് മൂന്ന് പേരാണെന്നറിഞ്ഞത്.

അതിന്റെ ഒരു ഞെട്ടലുണ്ടായിരുന്നു ആദ്യം. ഞങ്ങൾ ആരുടെ ഫാമിലിയിലും ഇരട്ടകൾ പോലുമില്ല. ആർക്കും വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള അതിശയമായിരുന്നു. ഒരുപാട് റിസ്‌ക്ക് ഫാക്ടേഴ്സുമുണ്ടായിരുന്നു.

ALSO READ

ആരധകരെ അമ്പരിച്ച് ഭാവനയുടെ കിടിലൻ വർക്ക് ഔട്ട് വീഡിയോ വൈറൽ: വിഡിയോ കാണാം

കുഞ്ഞുങ്ങൾക്കായി മകളും മരുമകനും ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചും ലക്ഷ്മി നായർ വാചാലയായിരുന്നു. അവരെ എപ്പോഴാണ് കാണിക്കുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു. എനിക്ക് പ്രശസ്തിയും ഫെയിമും ഒക്കെ ഇഷ്ടമാണെങ്കിൽ നേരെ തിരിച്ചാണ് പാർവതി. കുഞ്ഞുങ്ങൾ ഒന്ന് സെറ്റായി വന്നപ്പോഴാണ് എല്ലാവരേയും കാണിക്കാമെന്ന് പറഞ്ഞത് അങ്ങനെയാണ് ഞാൻ ഇവരെ കാണിക്കുന്നത്.

ഇവരെ വിട്ട് നാട്ടിലേക്ക് തിരിച്ച് വരുന്ന കാര്യം ആലോചിക്കുമ്പോഴേ സങ്കടമാണ് തോന്നുന്നത്. മക്കളുടെ ഫോട്ടോയൊക്കെ തമ്പ് നെയിലായി വാർത്ത കൊടുക്കുന്നതിനോടൊന്നും താൽപര്യമില്ല, അതാണ് ഒന്നും പുറത്തുവിടാതിരുന്നതെന്നും ലക്ഷ്മി നായർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

 

Advertisement