ഞാൻ കോൺഗ്രസിൽ ചേർന്നിട്ടില്ല അത് വ്യാജ വാർത്തയാണ്: കലാഭവൻ ഷാജോൺ

20

മിമിക്രി രംഗത്ത് നിന്നും എത്തി മലയള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരാണ് കലാഭവൻ ഷാജോൺ. ഹാസ്യതാരമായും സഹനടനായും വില്ലനായും ഒക്കെ മലയാളത്തിൽ തിളങ്ങിയ ഷാജോൺ ഇപ്പോൾ ഒരു സൂപ്പർ സംവിധായകൻ കൂടിയാണ്.

അതേ സമയം കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നുവെന്ന് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പ്രതികണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ലെന്നും. തെരഞ്ഞെടുപ്പ് സമയത്ത് വരുന്ന വ്യാജ വാർത്തകളാണ് അവയെന്നും ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചു.

Advertisement

ഷാജോൺ കോൺഗ്രസിൽ ചേർന്നു എന്ന വാർത്ത പങ്കുവെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇത്തരം വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും ഷാജോൺ കൂട്ടിച്ചേർത്തു. ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്’

മിമിക്രി വേദികളിൽ നിന്നും 1991ലാണ് ഷാജോൺ മൈ ഡിയർ കരടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്തു. ചെറിയ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായി മുന്നേറുകയായിരുന്നു ഷാജോൺ.

എന്നാൽ 2013ൽ താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന പോലീസുകാരന്റെ വേഷത്തിലൂടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞു. ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവൻ എന്ന വില്ലൻ കഥാപാത്രത്തിന് മികച്ച വില്ലനുള്ള മൂന്ന് പുരസ്‌കാരങ്ങൾ നേടിക്കൊടുത്തു.

അതിന് പുറമെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ താരത്തിന് പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. തുടർന്ന് 2019ൽ താരം തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിൽ പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രമായത്.

Advertisement