പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടിയിട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ; മഞ്ജുവിനെയും കാവ്യയെയും കുറിച്ച് ആരാധകർ

829

മലയാള സിനിമയിലെ ലേഡി സൂപ്പർതാരമാണ് മഞ്ജു വാര്യർ. രണ്ടു വരവിലൂം കൂടി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും എത്തിയ മഞ്ജു വാര്യർക്ക് ആരാധകരും ഏറെയാണ്.

അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നത് ചതൂർമുഖം എന്ന സിനിമയുടെ പ്രസ്മീറ്റിൽ പങ്കെടുക്കാനെത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള മിഡിയും ടോപ്പുമിട്ട് അതീവ സുന്ദരിയായി വന്ന മഞ്ജുവിനെ ആരാധകരും ഏറ്റെടുത്തിരുന്നു.

Advertisement

നാൽപത്തി രണ്ട് വയസിലും ഇതുപോലെ തിളങ്ങി നിൽക്കാൻ സാധിക്കുന്ന നടിമാർ അപൂർവ്വമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേ സമയം മഞ്ജുവിനെ വിമർശിച്ച് കൊണ്ടും നിരവധി പേരെത്തുന്നുണ്ട്.

കുടുംബത്തിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ട പ്രായമാണ്, മേക്കപ്പ് ഇട്ട് നടക്കാൻ നാണമില്ലേ തുടങ്ങി ഒത്തിരി പേരാണ് മഞ്ജുവിനെ കളിയാക്കുന്നത്. കൂട്ടത്തിൽ ദിലീപ് ആൻഡ് കാവ്യ മാധവൻ ഗേൾസ് ഫാൻ ഗ്രൂപ്പിൽ വന്ന കുറിപ്പും ശ്രദ്ധേയമാവുകയാണ്.

മഞ്ജുവിനെ പോലെ സുന്ദരിയാവാൻ കാവ്യയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നാണ് എഴുത്തിലുള്ളത്. പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ.

അവൾക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കൺമഷിയൊ തന്നേ ധാരാളം കൂടെ കൊണ്ടു നടക്കാൻ ഒരു മേക്കപ്പ് ബോക്സിന്റെ അല്ല ആവശ്യം, വിശ്വാസമുള്ള ഒരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല എന്നുമാണ് ആരാധകർ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.

Advertisement