അവിടെയും എനിക്കു തെറ്റുപറ്റി, വാണി ചേച്ചി കരയാൻ പാടില്ലെന്ന് എല്ലാരും പറഞ്ഞു: വെളിപ്പെടുത്തലുമായി വാണി വിശ്വനാഥ്

5678

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു ഒരു കാലത്ത് നടി വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി വിശ്വനാണ് മറ്റ് നായികമാരിൽ നിന്നും വേറിട്ടുനിന്നിരുന്ന താരമായിരുന്നു. മംഗല്യച്ചാർത്ത് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം .

പിന്നീട് നിരവധി സൂപ്പർ ഹിറ്റുസിനിമകളിൽ നായികയായിട്ടുള്ള വാണി വിശ്വനാഥ് നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള താരം കൂടിയാണ്. ആക്ഷൻ ലേഡീ സൂപ്പർസ്റ്റാർ എന്ന നിലയിൽ മലയാളത്തിൽ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി വിശ്വനാഥ്.

Advertisements

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം താരം നിറ സാന്നിധ്യമായിരുന്നു. മലയാളികളുടെ ഇഷ്ട നടൻ ബാബുരാജാണ് വാണിയുടെ ഭർത്താവ്, ഇവരുടേത് പ്രണയ വിവാഹമായിരുന്നു, വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് ഏവരുടെയും സംസാരം.

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. അത് ടെലിവിഷൻ പാരമ്പരകളിൽകൂടി ആയിരുന്നു. അതിനെ കുറിച്ച് തുറന്ന പറയുകയാണ് താരം ഇപ്പോൾ.

വാണി വിശ്വനാഥിന്റെ വാക്കുകൾ ഇങ്ങനെ:

അത് താൻ മനപ്പൂർവം അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു. കാരണം തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്. അതു കൊണ്ടുതന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്. അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി.

പക്ഷെ തനിക്ക് അവിടെയും തെറ്റി. വാണി ചേച്ചി കരയാൻ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും. പ്രേക്ഷകർക്കിടയിൽ തന്റെ ഈ ഒരു ഇമേജ് കാരണം വളരെ ഒതുങ്ങി നിൽക്കുന്ന നായികാ വേഷങ്ങൾ എനിക്ക് നഷ്ടമായിട്ടുണ്ട്.

പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാൻ കൂടുതൽ ആസ്വദിച്ചത്. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷമെന്നും ഒരു അഭിമുഖത്തിൽ നടി പറയുന്നു.

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

Advertisement