എല്ലാം മൂടിക്കെട്ടി നടക്കുന്നവർ മാന്യരും കുറച്ചു തുറന്നു കാണിച്ചു നടക്കുന്നവർ എന്തിനും തയാറാണെന്നും ആണ് മലയാളികളുടെ ധാരണ: ഇനിയ പറഞ്ഞത് കേട്ടോ

1011

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി ഇനിയ. സിനിമാരംഗത്ത് ഇപ്പോഴുള്ളതിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാൾ കൂടിയാണ് നടി ഇനിയ. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചില്ലെങ്കിലും തമിഴിൽ നിന്ന് ധാരാളം അവസരങ്ങൾ ഇനിയയെ തേടിയെത്തിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നുമാണ് തിരുവനന്തപുരം സ്വദേശിനിയായ ഇനിയ അഭിനയരംഗത്തേക്ക് വരുന്നത്. 2005 ൽ മിസ് ട്രിവാൻഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയിരുന്നു. 2005 മുതൽ അഭിയരംഗത്തുള്ള ഇനിയ ബാലതാരമായിട്ടാ് മലയാള സിനിമാ അഭിനയ മേഖലയിലേക്ക് കടന്നു വന്നത്.

Advertisements

മലയാളത്തിൽ നിന്നും പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2011ൽ തമിഴ് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ഇനിയ നേടിയിട്ടുണ്ട്. അതിന് ശേഷമാണ് മലയാളത്തിൽ നിന്ന് താരത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തി തുടങ്ങിയത്.

Also Read
മമ്മൂട്ടി പെട്ടെന്ന് ചൂടാകും എന്നാലും എനിക്കിഷ്ടം മമ്മൂട്ടിയെ ആണെന്ന് ഹരിഹരൻ, കാരണവും വെളിപ്പെടുത്തി സംവിധായകൻ

ചെറുപ്പത്തിൽ തന്നെ സിനിമയിലും ടെലിഫിലിമുകളിലും ഷോർട്ട് ഫിലിമുകളും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്തിട്ടുള്ള ഇനിയക്ക് ആരാധകരും ഏറെയാണ്.

ഏതു തരത്തിലുള്ള കഥാപാത്രത്തെയും വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

അതേ സമയം അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് ഇനിയ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മലയാളികളുടെ സ്വഭാവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. സിനിമ മേഖലയിൽ അഭിനയിക്കുന്നവരും അതുപോലെ മറ്റു സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെയും വസ്ത്ര ധാരണത്തിൽ മലയാളികൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നാണ് താരം പറയുന്നത്.

മുഴുവൻ മൂടിപ്പുതച്ച് നടക്കുന്നവർ മാന്യർ ആണെന്നും തുറന്നു കാണിക്കുന്നവർ എന്തിനും തയ്യാറാണ് എന്നും ഉള്ള ഒരു വിചാരം മലയാളികൾക്കിടയിൽ ഉണ്ട് എന്നും ആയിരുന്നു താരം പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Also Read
സ്ഥിരമായി നൈറ്റ് പാർട്ടികളിൽ പോയും ഓഫറുകൾ നൽകിയുമാണ് നടി സ്‌നേഹ സിനിമ അവസരങ്ങൾ വാരിക്കൂട്ടിയത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

Advertisement