ഐ ലവ് യൂ, നമുക്ക് ഒന്നിച്ചു വളർന്ന് സ്‌നേഹിച്ച് മരിക്കാം: ഗോപി സുന്ദറിന് ആശംസകളുമായി അഭയ ഹിരൺമയി, ഏറ്റെടുത്ത് ആരാധകർ

40

സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായി മാറിയ കലാകാരനണ് ഗോപി സുന്ദർ. പല പാട്ടുകളും ഹിറ്റുകളുടെ ഗണത്തിലേക്ക് എത്തപ്പെട്ടതോടെ ഗോപി സുന്ദർ എന്ന സംഗീത സംവിധായകൻ മലയാളിക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

അതേ സമയം ഗോപി സുന്ദറിന്റെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി.
ഇപ്പോഴിതാ ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയി.

Advertisement

കോവിഡ് കാലത്തിനു മുൻപ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്‌ക്കൊപ്പമാണ് ആശംസ കുറിച്ചത്.
ഹാപ്പി ഹാപ്പി ബർത്ത്‌ഡേ ഏട്ടാ, ഐ ലവ് യൂ ഒന്നിച്ചു വളർന്ന് സ്‌നേഹിച്ച് മരിക്കാം. മികച്ച ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്‌നേഹത്തോടെ ഹീഗോ, ശിവാജി, പുരുഷു, തങ്കപ്പൻ, മാഷ, കല്യാണി പിന്നെ ഞാനും എന്ന് ഹിരൺമയി കുറിച്ചു.

ഉക്രെയിനിലേക്കുള്ള യാത്രക്കിടയിൽ തെരുവിൽ കുട്ടികൾക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേരാണ് ഗോപിസുന്ദറിന് ആശംസകളുമായി എത്തുന്നത്.
അതേ സമയം നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു.

എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്. വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രണയദിനത്തിൽ ആയിരുന്നു ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 10 വർഷത്തിലധികമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ഗോപിസുന്ദർ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്. അതിനിടയിൽ അഭയ ഹിരണ്മയി യുമായുള്ള ബന്ധം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഗോപിസുന്ദർ ഭാര്യ പ്രിയ തന്നെയാണ് ഇക്കാര്യം ആദ്യമായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക് കൊണ്ടുവന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു അഭയ ഹിരൺമയിയുടെ പിറന്നാൾ. അന്ന് ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ആശംസ കുറിച്ചതിന് ഗോപി സുന്ദറിന് രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നിരുന്നു.

വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മറുപടി കുറിച്ചത്. അപ്പോൽ ആദ്യ ഭാര്യ പ്രിയ ഗോപിസുന്ദറും താനുമയുള്ള പഴയ ചിത്രം പോസ്റ്റ് ചെയ്ത് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗെപി സുന്ദറിന് എതിരെ വിമർശനങ്ങൾ ഉയർന്നത്.

Advertisement