Home Entertainment

ലാലേട്ടന്റെ അത്തരം സിനിമകൾ എല്ലാം സൂപ്പറാണ്, വീണ്ടും കാണാൻ തോന്നും: തുറന്നു പറഞ്ഞ് നടി ദിവ്യാ പിള്ള

442

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് ദിവ്യാ പിള്ള. ഒരുപിടു മികചച സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം ആരാധകരുടെ പ്രിയങ്കരിയായി മാറി നടി. ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്.

പിന്നീച് മെഗാസ്റ്റാർ മമ്മൂട്ടി, ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം തിളങ്ങിയ നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയിൽ ദിവ്യാ പിള്ള എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആണ് ദിവ്യാ പിള്ള.

Advertisements

Also Read
അതായിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടതൽ സന്തോഷിച്ച നിമിഷം: വെളിപ്പെടുത്തലുമായി കസ്തൂരിമാൻ താരം റബേക്ക സന്തോഷ്

താൻ സിനിമ തിരഞ്ഞെടക്കുന്ന രീതികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി ഇപ്പോൾ. തന്റെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളെക്കുറിച്ചും ദിവ്യാ പിള്ള തുറന്നു പറയുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

ദിവ്യാ പിള്ളയുടെ വാക്കുകൾ ഇങ്ങനെ:

തിയേറ്ററിൽ ആള് കയറും എന്ന് തോന്നുന്ന ചില കഥകൾ നമുക്ക് മനസിലാകും. അങ്ങനെയുള്ള സിനിമകൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. കോമഡി സിനിമകൾക്കാണ് കൂടുതൽ പ്രാധാന്യം. എനിക്ക് ഏറ്റവും ഇഷ്ടവും തമാശ സിനിമകളാണ്. മിന്നാരം, നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകൾ കണ്ടാലും കണ്ടാലും മടുക്കാത്ത കോമഡി ചിത്രങ്ങളാണ്. അക്കാലത്തെ ലാലേട്ടന്റെ കോമഡി സിനിമകൾ എല്ലാം സൂപ്പറാണ് വീണ്ടും കാണാൻ തോന്നുന്നവ.

Also Read
പ്രിയപ്പെട്ട അഞ്ജു നീ നല്ലൊരു സുഹൃത്തും ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്: അഞ്ജു കുര്യനോട് ഉണ്ണി മുകുന്ദൻ

കഥ കേട്ടിട്ട് ഞാൻ തന്നെ ഒഴിവാക്കിയ ചിത്രങ്ങളുണ്ട് എനിക്ക് ചെയ്യാൻ പറ്റാതെ പോയ സിനിമകളും ഉണ്ട്. ഒഴിവാക്കപ്പെട്ട സിനിമകളാണ് കൂടുതൽ എന്നും ദിവ്യാ പിള്ള പറയുന്നു. ഊഴം, മാസ്റ്റർ പീസ്, എടക്കാട് ബറ്റാലിയൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദിവ്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കളയാണ്. അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ്ഫിഷ് ആണ് ദിവ്യയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ സിനിമ.

Advertisement