വിക്രമാദിത്യനിൽ അഭിനയിക്കണ്ടാ എന്ന് കരുതിയതാണ്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

1224

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ലാൽ ജോസിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന് ഒപ്പം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വിക്രമാദിത്യൻ. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ തുറന്നു പറച്ചിലാണ് വൈറലാകുന്നത്. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയരുന്നു ഉണ്ണിയുടെ തുറന്നു പറച്ചിൽ.

Advertisements

വിക്രമാദിത്യൻ സിനിമയുടെ കഥ കേട്ടപ്പോൾ താൻ അഭിനയിക്കുന്നില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത് എന്നാണ് ഉണ്ണി പറയുന്നത്. ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ:

Also Read
എന്റെ നായികയായി അഭിനയിക്കാൻ വിളിച്ചിട്ട് ആ കുട്ടി വന്നില്ല, അതവരുടെ വ്യക്തിപരമായ കാര്യമാണ്; നടി ലിജോ മോളെക്കുറിച്ച് ധർമ്മജൻ ബോൾഗാട്ടി

ലാൽ ജോസ് സർ വിക്രമാദിത്യന്റെ കഥ പറഞ്ഞപ്പോൾ ഞാനത്ര ഹാപ്പിയായിരുന്നില്ല. കൊമ്പൻ മീശക്കാരനിൽ ഞാൻ ഒട്ടും ഹാപ്പിയായിരുന്നില്ല. മസിലളിയൻ എന്ന വിളിപ്പേരും ഇഷ്ടമായില്ല. ആ ഇമേജ് തകർക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു ഞാൻ. എന്നാൽ അത് എന്റെ കരുത്താണെന്ന് വിശ്വസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അത് ഗുണകരമാകുന്ന തരത്തിൽ ഉപയോഗിക്കണമെന്നും പറഞ്ഞു. ഈ സിനിമയിൽ ആളുകൾ എന്നെ ഇഷ്ടപ്പെടുമെന്ന് വാക്ക് തരാമെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമ ചെയ്യുമ്പോഴാണ് ഞാൻ പലതും മനസിലാക്കുന്നത്. അതുവരെയുള്ള എന്റെ സിനിമകളിലൊന്നും ഞാൻ ചിരിച്ചിരുന്നില്ല. വീണു പോയപ്പോൾ മത്സരിക്കാൻ സാധിക്കില്ലെന്നായിരുന്നു ചിത്രത്തിൽ വിക്രമൻ പറഞ്ഞത്. വ്യക്തിയെന്ന നിലയിൽ എനിക്കപ്പോൾ തോന്നിയതായിരുന്നു അത്.

ആത്മാർത്ഥമായി അഭിനയിക്കാനാണ് ലാൽ ജോസ് സർ പറഞ്ഞത്. സിനിമ വലിയ വിജയമായി, അതെനിക്ക് മുന്നിൽ പുതിയ വാതിലുകൾ തുറന്നു തന്നു. ആക്ഷൻ ഹീറോ ഇമേജ് തകർക്കാനായിരുന്നു പലപ്പോഴും ശ്രമിച്ചിരുന്നത്. ഞാൻ ഒരിക്കലും ആക്ഷൻ റോളുകൾ ചോദിച്ചിരുന്നില്ല. പക്ഷെ ലഭിക്കുമ്പോൾ ഞാനത് നന്നായി ചെയ്യുമെന്ന് മാത്രം. ഞാൻ ആക്ഷൻ സിനിമകൾ മാത്രമേ ചെയ്യുകയുള്ളൂവെന്ന് പൊതുധാരണ ഉണ്ടായിരുന്നു.

Also Read
സാമന്തയെ ആദ്യമായി ചുംബിച്ചത് എപ്പോഴായിരുന്നു, വർഷങ്ങൾക്ക് മുമ്പുള്ള ആ രഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ

പാതിരാമണലും ഒറീസയുമൊക്കെ നല്ല റിവ്യൂസ് ലഭിച്ചിട്ടും ബോക്സ് ഓഫീസ് വിജയമായില്ല. പക്ഷെ ഒറീസയിൽ കണ്ട് ഇഷ്ടപ്പപെട്ടാണ് ലാൽ ജോസ് സർ എന്ന വിക്രമാദിത്യനിലേക്ക് വിളിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സ്വയം നിർമ്മിക്കുന്ന മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിനായി 20 കിലോ കൂട്ടുകയും ചെയ്തിരുന്നു ഉണ്ണി മുകുന്ദൻ.

Advertisement