ഏഴു വർഷങ്ങൾക്ക് ഒടുവിൽ പ്രണയസാഫല്യം, എലീന ഇനി രോഹിത്തിന് സ്വന്തം, എലീന പടിക്കൽ വിവാഹിതയായി, വീഡിയോ

153

മിനിസ്‌ക്രിൻ അവതാരകയും നടിയമായ എലീന പടിക്കലും കാമുകൻ രോഹിത്തും വിവാഹിതയായി. കോഴിക്കോട് വെച്ചായിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്നു എലീനയും രോഹിത്തും ഹിന്ദു ആചാര പ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടത്തിയിരിക്കുന്നത്.

ഡാ ർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയും ആയിരുന്നു രോഹിത്തിന്റെ വേഷം. വൈകുന്നേരത്തെ റിസപ്ഷന് ക്രിസ്ത്യൻ ബ്രൈഡിന്റെ ലുക്കിൽ ആയിരിക്കും എലീന എത്തുക.

Advertisements

താലിക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ അഭിമുഖത്തിലൂടെ എലീന വ്യക്തമാക്കിയിരുന്നു.സിനിമാ ടെലിവിഷൻ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളും എലീനയ്ക്കും രോഹിത്തിനും ആശംസകൾ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Also Read
ഒരു വർഷം ദിലീപിന് വേണ്ടി ഞങ്ങൾ കെടാ വിളക്ക് കത്തിച്ചു, ഇന്ദിരമ്മയുടെ വാക്കുകൾ കേട്ട് കരച്ചലടക്കാൻ ആവാതെ ദിലീപ്, സംഭവമറിഞ്ഞ് കൈയ്യടിച്ച് ആരാധകർ

ഏഷ്യാനെറ്റിലെ വമ്പൻ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുത്തതോടെ ആണ് എലീന പടിക്കൽ പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. നിരവധി തവണ കാമുകനായ രോഹിത്തിനെ കുറിച്ച് എലീന തുറന്ന് സംസാരിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും.

രണ്ടാളും വ്യത്യസ്ത മത വിഭാ ഗങ്ങളിൽ പെട്ടവർ ആയതിനാൽ രണ്ടാളുടെയും വിശ്വാസങ്ങൾക്ക് പ്രധാന്യം കൊടുത്തായിരിക്കും വിവാഹമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമാണ് എലീന പ്ലാൻ ചെയ്തിരുന്നത്. സീരിയൽ നടി മൃദുല വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തതിന് സമാനമായിട്ടുള്ള തീം ആയിരുന്നു എലീനയും കണ്ടെത്തിയത്.

ടിപ്പിക്കൽ ഹിന്ദു വെഡിങ് സാരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. വിവാഹസാരിയ്‌ക്കൊപ്പം ധരിച്ച ബ്ലൗസിൽ വരനെയും വധുവിനെയും വിവാഹത്തിലേക്ക് കൊണ്ട് വരുന്നതാണ് ചെയ്തിരിക്കുന്നത്. വരൻ കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ടുവരുന്ന ചിത്രങ്ങൾ ആണ് നൽകിയത്.

Also Read
എൻഗേജ്ഡ് ആയിട്ട് 5 വർഷമായി, കല്യാണം എന്നായിരിക്കുമെന്ന് പുള്ളിയ്ക്ക് പോലും അറിയില്ല; തുറന്നു പറഞ്ഞ് റെബേക്ക സന്തോഷ്

മാത്രമല്ല തന്റെ അപ്പന്റെയും അമ്മയുടെയും പേര് കൂടി അതിലെഴുതണം എന്നുള്ള ആഗ്രഹവും താരം സൂചിപ്പിച്ചിരുന്നു. കാഞ്ചീപുരത്ത് ബ്യൂട്ടിക് നടത്തുന്ന ആര്യ നായർ എന്ന സുഹൃത്തായിരുന്നു എലീനയുടെ വിവാഹ സാരി ഒരുക്കി കൊടുത്തത്.

അവതാരകയായി തിളങ്ങിയ എലീന ബിഗ് ബോസ് മത്സരാർഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ. ഏഴു വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്.

Also Read
എന്നും ഭാര്യയാണ് തന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ബാബുരാജ്

സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവിൽ വെച്ച് യാദൃച്ഛികമായാണ് എലീന പടിക്കൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിതനാൽ ഇരു കുടുംബങ്ങളും എതിർത്തു. എങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ഇവരുടെ പ്രണയം പൂവണിഞ്ഞിരിക്കുകയാണ്.

Advertisement