ഒരു മനുഷ്യന് ഇത്രയും ക്ഷമ ഉണ്ടെന്ന് എനിക്ക് അന്നാണ് മനസിലായത്: ലാലേട്ടന് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി സൗപർണിക സുഭാഷ്

389

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സൗപർണിക സുഭാഷ്. ഒരേ സമയം തന്നെ നായികയുടെയും വില്ലത്തിയുടെയും വേഷം സീരിയലുകലില# കൈകാര്യം ചെയ്യാറുള്ള നടി കൂടിയാണ് സൗപർണിക സുഭാഷ്.

ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടി ആദ്യം സിനിമയിലും പിന്നീട് സീരിയ ലുകളിലും സജീവം ആവുകയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ തന്മാത്രയിലും പൃഥ്വിരാജിന്റെ അവൻ ചാണ്ടിയുടെ മകൻ എന്നീ സിനിമകളിലും സൗപർണിക അഭിനയിച്ചിരുന്നു.

Advertisements

അതേ സമയം പൃഥ്വിരാജിന് ഒപ്പം അഭിനയിക്കുമ്പോൾ താൻ പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നടന്ന രസകരമായ സംഭവങ്ങൾ സൗപർണിക തുറന്നു പറഞ്ഞത്.

Also Read
തന്റെ ജീവിതം ആഗ്രഹിക്കുന്നപോലെ ആക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്, എന്ത് ധരിക്കണം എന്ന് തനിക്ക് അറിയാം: അമലാ പോൾ

സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ഞാൻ വിറച്ച് പോയത്. കാരണം പൃഥ്വിരാജ് ആയിരുന്നു നായകൻ. പുള്ളി വന്ന് ഇറങ്ങിയപ്പോഴെക്കും തന്നെ ഞാൻ അവശയായി. അന്ന് പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയാണ്. പൃഥ്വിരാജിനെ എല്ലാവരും ഒരുപോലെ ആരാധിക്കുന്ന കാലമാണത്.

എന്റെ ആദ്യ സീൻ തന്നെ പുള്ളിയുടെ കൂടെയായിരുന്നു. ആ സമയത്ത് വിറച്ചിട്ട് ഡയലോഗ് പോലും വരുന്നില്ലായിരുന്നു. പക്ഷേ എന്ത് കൊണ്ടോ സിനിമയിൽ ആ രംഗം മാത്രം വന്നില്ല. അതിന് മുൻപ് തന്മാത്രയിൽ അഭിനയിച്ചിരുന്നു. ലാലേട്ടനുമായി ഒരു കോംപിനേഷൻ സീനേ ഉള്ളു അതും നേരിട്ടല്ല.

സ്‌കൂളിലെ രംഗമാണ്. ഒരുപാട് സീനുകൾ ഉണ്ടായിരുന്നെങ്കിലും പലതും കട്ട് ആയി പോയതാണ്. അന്നൊക്കെ സ്‌കൂളിൽ വലിയ ബിൽഡപ്പൊക്കെ കൊടുക്കും. സിനിമ ഇറങ്ങി കഴിയുമ്പോൾ നീ എവിടെ ആണ് അഭിനയിച്ചത് മരമായി നിന്നതാണോ എന്ന് തുടങ്ങി നിരവധി കളിയാക്കലുകൾ ലഭിക്കും.

തന്മാത്രയിലെ ഒരു സീൻ ഒരുപാട് തവണ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ലാലേട്ടൻ കൃത്യമായി ചെയ്താലും മറ്റുള്ളവർ ശരിയാക്കാത്തത് കാരണം പല തവണ ചെയ്തിരുന്നു. ഒരു മനുഷ്യന് ഇത്രയും ക്ഷമ ഉണ്ടെന്ന് മനസിലായത് എനിക്കന്നാണ്. അന്ന് ഞാൻ ലാലേട്ടന്റെ അടുത്ത് ചെന്നിട്ട് ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

മോളേ ഈ ഷോട്ട് ഒന്ന് കഴിയട്ടേ ട്ടോ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സീൻ തീരാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അത് കഴിഞ്ഞപ്പോൾ തന്നെ ലാലേട്ടൻ പുറകേട്ട് തിരിഞ്ഞ് നോക്കുന്നുണ്ട്. എന്നെ ചൂണ്ടി വരാൻ പറഞ്ഞു ഒരൊറ്റ ഓട്ടമായിരുന്നു.

Also Read
തൊലിവെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ ആളാകാൻ പണ്ഡിറ്റിനെ അപമാനിച്ചു അല്ലേ, ചോദ്യം ചെയ്ത് ആരാധകർ, ഇനി ആ ഷോയിൽ പോവില്ലെന്ന് നിർമ്മൽ പാലാഴി

എന്റെ കൈയിൽ തൂങ്ങി അനിയത്തിയും വന്നു. ലാലേട്ടൻ ആണെങ്കിൽ അവളുടെ ഷോൾഡറിൽ കൈയൊക്കെ ഇട്ട് നിന്ന് ഫോട്ടോ എടുത്ത്. അന്ന് എനിക്ക് വന്നൊരു കലി പറയാൻ പറ്റില്ല. ഇപ്പോഴും അവളോട് ഞാനിത് പറയാറുണ്ടെന്ന് സൗപർണിക പറയുന്നു.

മാനസപുത്രി സീരിയലിലെ ദീപ എന്ന പേരിലാണ് താൻ അറിയപ്പെടുന്നത്. അന്നൊക്കെ എല്ലാവരും എന്നെ ദീപ എന്നാണ് വിളിക്കുന്നത്. ഒടുവിൽ സ്വന്തം പേര് പോലും മറന്ന് ആരെങ്കിലും പേര് ചോദിക്കുമ്പോൾ ദീപ എന്ന് പറഞ്ഞിട്ടുള്ളതായി സൗപർണിക പറയുന്നു. പിന്നെ ആ കഥാപാത്രത്തിന്റെ പേരിൽ ഇടയ്ക്ക് ത ല്ലൊ ക്കെ കിട്ടിയിരുന്നു.

ഒരിക്കൽ അമ്പലത്തിൽ പോയതാണ് ഞാൻ. അവിടുന്ന് കുറച്ച് ചേച്ചിമാർ വന്നിട്ട് എന്നെ തട്ടി. ഇനി മേലാൽ നീ ആ സോഫിയയെ തൊട്ട് പോകരുത്. നന്നായി നോക്കിക്കോണം എന്നൊക്കെ പറഞ്ഞ് പോയെന്നും സൗപർണിക പറയുന്നു.

Advertisement