ലുലുമാളിലൂടെ പർദ്ദയിട്ട് നടക്കുമ്പോൾ ഒരാൾ അടുത്ത് വന്ന് പറഞ്ഞത് ഇങ്ങനെ, എങ്ങനെയോ അവിടെ നിന്നും ഓടി: വെളിപ്പെടുത്തലുമായി ഹണി റോസ്

86426

സൂപ്പർ ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരസുന്ദരിയാണ് നടി ഹണിറോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ് ഹണി റോസ്. മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്.

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഹണിറോസ് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ ഹണിറോസ് പ്രത്യക്ഷപ്പെട്ടു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. ഇതിനോടകം മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും ഹണിറോസ് അഭിനയിച്ചു കഴിഞ്ഞു.

Advertisements

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആണ് താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തത്. താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം, ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി റോസ് എത്തിയിട്ടുണ്ട്. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളിൽ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

Also Read
ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന സംശയ രോഗികളല്ല ഞങ്ങൾ; ജീവയും അപർണയും പറഞ്ഞത് കേട്ടോ

അതേ സമയം ഇപ്പോഴിതാ ആരാധകരുടെ കണ്ണുവെട്ടിച്ചുകൊണ്ട് പർദ്ദയിട്ട് ലുലു മാളിൽ കറങ്ങിയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി ഹണി റോസ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പർദ്ദയിട്ട് ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം താരം പങ്കുവെച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ലുലുവിൽ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പർദ്ദയൊക്കെ ഇട്ടാണ് ഞാൻ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാൻ ലുലുവിൽ പർദ്ദയിട്ട് നടക്കുകയാണ്. അച്ഛനും അമ്മയും വേറെ എവിടെയോ ഷോപ്പ് ചെയ്യുന്നു. ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്.പർദ്ദയിട്ട് നടക്കുമ്പോൾ ഒരു ഒതുക്കം വേണം.

നമ്മൾ പിന്നെ അങ്ങനെയല്ല ആരും നമ്മളെ ശ്രദ്ധിക്കൊന്നുമില്ല. നമുക്ക് എല്ലാവരേയും നോക്കി നടക്കുകയും ചെയ്യാം. അങ്ങനെയിരിക്കുമ്പോൾ ഒരു മനുഷ്യൻ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയും എന്നറിയാതെ ഞെട്ടിയ ഞാൻ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചുപറഞ്ഞു.

പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി. ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ല. ഇപ്പോൾ ആ കാര്യമൊക്കെ മനസിലായി ചിരിച്ചുകൊണ്ട് ഹണി റോസ് പറയുന്നു.

അതേ സമയം ഹണി റോസ് ഒരു കോസ്റ്റ്യൂം ഇട്ടുകഴിഞ്ഞാൽ അത് ട്രെന്റിങ് ആണല്ലോ എന്താണ് അതിന്റെ രഹസ്യം എന്ന ചോദ്യത്തിന് തനിക്ക് കോസ്റ്റ്യുകൾ ഭയങ്കര ഇഷ്ടമാണെന്നും അതിന് വേണ്ടിയാണ് താൻ തന്റെ പൈസയും സമയവുമൊക്കെ ചിലവഴിക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞത്. എല്ലാം പൈസ കൊടുത്ത് തന്നെ വാങ്ങുന്നതാണെന്നും മറ്റുള്ളവർ അത് നോട്ടീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

Also Read
മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

ഒരു കടയിൽ ചെന്നാൽ ആ കടയിലുള്ള സാധനം മുഴുവൻ എടുത്ത് നോക്കും. ചിലപ്പോൾ ഒരെണ്ണം ആയിരിക്കും എടുക്കുക. ചിലപ്പോൾ എടുത്തില്ലെന്നും വരും. പക്ഷേ അതൊന്നും കുഴപ്പമില്ല. ആക്സസറീസ് ഒന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ കോസ്റ്റ്യൂമിനോട് ഭയങ്കര ഭ്രാന്താണ്. മാക്സിമം ഹാപ്പി ആയിട്ട് ഇരിക്കുക, നല്ല ഭക്ഷണം കഴിക്കുക, ഹെൽത്തിയായിട്ട് ഇരിക്കുക, നന്നായി വെള്ളം കുടിക്കുക ഇതൊക്കെയാണ് എന്റെ ഹെൽത്ത് ടിപ്പ്.

നമ്മുടെ മനസിന് സന്തോഷവും സമാധാനവുമുണ്ടെങ്കിൽ അത് നമ്മുടെ മുഖത്ത് പ്രതിഫലിക്കും.യാത്രകൾ ഇഷ്ടമാണോ എന്ന ചോദ്യത്തിന് എപ്പോഴും ചെറിയ ചെറിയ യാത്രകളിൽ തന്നെയാണല്ലോ എന്നും എന്നാൽ പുറത്തങ്ങനെ ഷോകൾ ചെയ്യാനൊന്നും പോകാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. പുറത്തുള്ള ഷോകളൊക്കെ പരമാവധി ഒഴിവാക്കാറാണ് ചെയ്യുക. യാത്ര ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട് എന്നാൽ അവസരം വന്നാൽ ഇപ്പോൾ വേണ്ട പിന്നെയാവട്ടെ എന്ന് കരുതുമെന്നും ഹണിറോസ് വെളിപ്പെടുത്തി.

Advertisement