Home Entertainment

ഭാര്യ എന്ന നിലയിൽ കിട്ടേണ്ട പരിഗണന ലഭിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ താൽപര്യം വേറെ ആയിരുന്നു: മംമ്ത മോഹൻദാസ്

2445

എംടി ഹരിഹരൻ കൂട്ടുകെട്ടിൽ 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങൾ മംമ്തയെ തേടിയെത്തി. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി. ഗായികയായും തിളങ്ങിയിട്ടുള്ള താരമാണ് മംമ്ത. നിരവധി ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്.

2011ൽ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വർഷം തന്നെ വിവാഹമോചനം നേടി. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മംമ്ത മോഹൻദാസ് ഇപ്പോൾ.വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു.

Advertisements

എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണു വിവരങ്ങൾ തന്റെ അമ്മയോട് പോലും പറയുന്നത്. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ല. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നില്ല.

Also Read
അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ: അപ്പന്റെ ഓർമ്മ ദിവസം വൈറൽ കുറിപ്പുമായി റോഷ്ന ആൻ റോയ്

മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ല. തങ്ങൾ ആണെങ്കിൽ വിശ്വാസികൾ ആയിരുന്നു. ഇത് വലിയൊരു പ്രശ്നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യൽ ഡ്രിങ്കിൽ താത്പര്യം ഉള്ള ആളായിരുന്നു.

ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താൻ അതുമായി പൊരുത്തപെട്ടിരുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെയാണ് വേർപിരിയാൻ ഉള്ള തീരുമാനം എടുത്തതെന്നും താരം പറയുന്നു.

Also Read
മോഹൻലാലിന്റെ 40 വയസുള്ള ഭാര്യയായി ഞാൻ അഭനയിച്ചത് 23ാം വയസിൽ, താന്റെ പ്രായത്തെകുറിച്ച് സംശയം ഉള്ളവർക്ക് മറുപടിയുമായി മീര വാസുദേവ്

Advertisement