മോഹൻലാലിന്റെ 40 വയസുള്ള ഭാര്യയായി ഞാൻ അഭനയിച്ചത് 23ാം വയസിൽ, താന്റെ പ്രായത്തെകുറിച്ച് സംശയം ഉള്ളവർക്ക് മറുപടിയുമായി മീര വാസുദേവ്

175

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളായ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഇഷ്ടം നേടിയെടുത്ത കഥാപാത്രമാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ സുമിത്ര. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിച്ച പാവപ്പെട്ടൊരു വീട്ടമ്മയാണ് സുമിത്ര. നടി മീര വാസുദേവ് ആണ് സുമിത്രയായി അഭിനയിക്കുന്നത്.

കുടുംബവിളക്കിനും മുൻപ് ലേഖ എന്ന വീട്ടമ്മയുടെ കഥാപാത്രത്തിലൂടെ മീര മലയാളികളുടെ ഇഷ്ടം നേടി എടുത്തിരുന്നു. മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം മീര പല ഭാഷകളിലേക്കും അഭിനയിക്കാൻ പോയി. ശേഷം വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും മാറി നിൽക്കുകയും ആയിരുന്നു.

Advertisements

പിന്നീട് വിവാഹോ മോചനത്തിന് ശേഷം തിരിച്ച് വന്ന് സീരിയലിൽ സജീവമാവുകയായിരുന്നു താരം. അതേ സമയം തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ചും തന്റെ യഥാർഥ പ്രായം എത്രയാണെന്നും നടി വെളിപ്പെടുത്തിയതാഎണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

മുൻപൊരു അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഈ വിവാഹ ബന്ധത്തോടെ തനിക്ക് നഷ്ട്ടമയത് നഷ്ടമായത് 12 കൊല്ലമാണ്, ഭാര്യ ടെലിവിഷനിലെ ഉത്തമയായിട്ട് കാര്യമില്ല വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം: റോയ്‌സ് അന്ന് പറഞ്ഞത്

തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ എനിക്കൊരു ഇടം നേടി തന്നതാണ്. ഇനി അങ്ങനത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാൻ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക. അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും.

പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോൾ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രം ഞാൻ ചെയ്തു. ഇനി എനിക്ക് ആക്ഷൻ സിനിമകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം.

ഞാൻ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷൻ സിനിമകൾ ചെയ്യാൻ സാധിക്കും, ഉറപ്പാണ്. തമിഴിൽ ഒരു പോലീസ് കഥാപാത്രം ഞാൻ ചെയ്തിട്ടുണ്ട്. മലയാളത്തിൽ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, മറാത്തി, എന്നിങ്ങനെ നിരവധി ഭാഷകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.

പക്ഷേ മലയാളത്തിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നെ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് മലയാളികൾ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മീര പറയുന്നു. അഭിനയത്തിന് പ്രധാന്യമുള്ള റോളുകൾ കിട്ടുകയാണെങ്കിൽ അത് മലയാളത്തിൽ തന്നെ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത്.

തന്മാത്ര സിനിമയിൽ അഭിനയിച്ചിട്ട് വർഷങ്ങൾ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെ കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അൻപത് വയസ്സ് കഴിഞ്ഞു എന്നാണ്. അതിന്റെ കാരണം തന്മാത്ര എന്ന സിനിമയിൽ അഭിനയിച്ചത് തന്നെയാണെന്നാണ് മീര വാസുദേവൻ പറയുന്നത് കാരണം ഞാനാ സിനിമയിൽ അവതരിപ്പിച്ചത് നാൽപത് വയസ്സിനടുത്ത് പ്രായമുള്ള ഒരു അമ്മ കഥാപാത്രത്തെ ആയിരുന്നു.

Also Read
പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും അനു പുറത്ത്, അവന്തികയായി മറ്റൊരു നടിയെത്തി, മോശമായി പോയി വഴക്കുണ്ടാക്കി പോയതാണോ എന്ന് ആരാധകർ

അത് വെച്ച് ആളുകൾ എന്റെ പ്രായം കണക്ക് കൂട്ടുന്നുണ്ടെന്നും നടി വ്യക്തമാക്കി. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ ചെയ്ത സിനിമയാണ് തന്മാത്ര. ആളുകൾ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാൻ മറ്റൊരാളാണ്.

ലുലു മാളിലൊക്കെ പോകുമ്പോൾ ഞാൻ മുഖം മറച്ചു പോകാറില്ല. എന്നെ അവർക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്നെങ്ങാനും ചോദിച്ചാൽ അല്ല എന്ന് പറഞ്ഞാലും അവർ വിശ്വസിച്ചോളും എന്നും മീര വാസുദേവ് പറയുന്നു.

Advertisement