എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു, ഇനി മറച്ച് വെക്കുന്നില്ല: നടി മീന പറയുന്നത് കേട്ടോ

6059

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം (പിഎസ് 1) തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുക ആണ് ഇപ്പോൾ. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത തിയ്യറ്ററുകളിൽ എല്ലാം വൻ ജനാവലിയാണ് സിനിമ കാണാൻ എത്തുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ പറഞ്ഞു വെയ്ക്കുന്നത്.

Advertisements

ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ അതേപേരിലുള്ള പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുന്നത്. അതിൽ ഒന്നാം ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

Also Read
പ്രസവത്തിനായി മാറി നിന്നു; അതീവ സുന്ദരിയായി തിരിച്ചു വരവിനൊരുങ്ങി നടി മൃദുല വിജയ്, ആരാധകർ ആവേശത്തിൽ

അതേ സമയം വമ്പൻ കാസ്റ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നായിക ഐശ്വര്യ റായ് നന്ദിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താൻ ആഗ്രഹിച്ച കഥാപാത്രമാണ് ഇതെന്നും ഐശ്വര്യയോട് അസൂയ തോന്നുന്നുവെന്നും പറയുകയാണ് നടി മീന ഇപ്പോൾ.

ഇനി എനിക്ക് ഇത് മറച്ചുവയ്ക്കാനാകില്ല. എന്റെ നെഞ്ചിലെ ഭാരം ഇറക്കിവയ്ക്കണം. ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു വ്യക്തിയോട് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന് എന്റെ സ്വപ്ന കഥാപാത്രം നന്ദിനിയെ പിഎസ്1ൽ അവതരിപ്പിക്കാനായി. ചിത്രത്തിനും അണിയറപ്രവർത്തകർക്കും എല്ലാ നന്മയും നേരുന്നു എന്നായിരുന്നു മീന ട്വിറ്ററിൽ കുറിച്ചത്.

പഴുവൂരിലെ രാജ്ഞിയാണ് നന്ദിനി. ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചിൽ നിന്നും അത് ഒഴിവാക്കണം. ഞാൻ അസൂയാലുവാണ് ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ, കാരണം അവർക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി എന്നായിരുന്നു മീനയുടെ പോസ്റ്റ്.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന പൊന്നിയിൻ സെൽവൻ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിന് എത്തിയത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, റഹ്‌മാൻ, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അഞ്ഞൂറ് കോടി മുതൽ മുടക്കിൽ ആണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേൽ, ജയമോഹൻ എന്നിവർ ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വർമ്മൻ, ചിത്രസന്നിവേശം ശ്രീകർ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, എ ആർ റഹ്‌മാൻ ആണ് സംഗീതം നൽകുന്നത്. മലയാളത്തിൽ നിന്നും ലാൽ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒരു വമ്പൻതാരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Also Read
പാര്‍ട്ണറിന് വേണ്ടി കരിയര്‍ ഉപേക്ഷിക്കാന്‍ പറ്റില്ല; വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന് പറഞ്ഞത് മണ്ടത്തരം; അന്നത്തെ സുഹൃത്തുക്കളാണ് കാരണമെന്ന് നമിത

Advertisement