Home Entertainment Celebrities

പ്രസവത്തിനായി മാറി നിന്നു; അതീവ സുന്ദരിയായി തിരിച്ചു വരവിനൊരുങ്ങി നടി മൃദുല വിജയ്, ആരാധകർ ആവേശത്തിൽ

128

മിനിസ്‌ക്രീൻ രംഗത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് സ്റ്റേജ് പരിപാടികളിലൂടെയുമാണ് താരങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് ഇരുവരും നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട താരങ്ങൾ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകരിലും കണ്ട ആവേശം ചെറുതായിരുന്നില്ല.

Advertisements

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോയും വൻ ഓളമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. വിവാഹശേഷം ഇരുവരും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭിണിയായത്.

Also read; മുന്‍പ് വിശന്നാല്‍ അമ്മ ഭക്ഷണം കൈയ്യില്‍ കൊണ്ട് തരും; ഇപ്പോള്‍ എന്തെങ്കിലും കഴിക്കണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥയാണ്; തുറന്നടിച്ച് നടി ആലീസ് ക്രിസ്റ്റിയുടെ ഭര്‍ത്താവ് സജിന്‍

പിന്നീട്, അഭിനയ രംഗത്ത് നിന്ന് മൃദുല മാറി നിന്നു. ഗർഭ കാലം ആസ്വദിക്കുകയായിരുന്നു നടി പ്രസവത്തിനായി ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളതെന്നും കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ആകാംഷയിലാണെന്നും വ്യക്തമാക്കി മൃദുല വീഡിയോയും പങ്കുവെച്ചിരുന്നു. ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഭർത്താവ് യുവയ്ക്ക് മുൻപേ മൃദുല മിനി സ്‌ക്രീനിൽ എത്തിയതാണ്.

യുവ ഒരു നടൻ എന്നതിലുപരി മെന്റലിസ്റ്റും ഇല്ലൂഷനിസ്റ്റും കൂടിയാണ്. യുവ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന പരമ്പര വളരെ അധികം ജനശ്രദ്ധ നേടിയ ഒരു സീരിയലായിരുന്നു. യുവ ആദ്യമായി മിനിസ്‌ക്രീനിൽ എത്തിയ സീരിയലും ഇത് തന്നെയാണ്. ഇതിലൂടെയും യുവ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് മൃദുല പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ കൈ പിടിച്ചുള്ള ചിത്രം മാത്രമാണ് മൃദുലയും യുവയും പങ്കുവെച്ചിരുന്നത്.

അടുത്തിടെയാണ് കുട്ടിയുടെ പേരിടൽ ചടങ്ങും നടത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. പ്രസവത്തിനായി ബ്രേക്ക് എടുത്ത നടി മൃദുല വീണ്ടും സ്‌ക്രീനിലേയ്ക്ക് എത്തുന്നുവെന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. പ്രസവത്തിന് ശേഷം തന്റെ സൗന്ദര്യം വീണ്ടെടുത്താണ് നടി അഭിനയ ലോകത്തിലേയ്ക്ക് മടങ്ങി എത്തുന്നത്.

Also read; ഈ ഒരു സ്വഭാവം കാരണം ആലിയ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് രണ്‍ബീര്‍; ഭര്‍ത്താവിന്റെ സ്വഭാവം തന്നെ ദേഷ്യം പിടിപ്പിക്കുമെന്ന് തിരിച്ചടിച്ച് ആലിയ ഭട്ടും!

‘ഈ പുതിയ ജീവിതം ആസ്വദിയ്ക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആണ് മൃദുല തന്റെ പുതിയ ചിത്രം ആരാധകർക്ക് മുൻപിൽ പങ്കുവെച്ചത്. ഭർത്താവ് യുവയാണ് സുന്ദരമായ ചിത്രം പകർത്തിയത്. മിറാക്കിൾ ഡിസൈൻസിന്റെ വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തൊരു ചന്തം എന്ന് നടി ദിവ്യ മേനോൻ ഫോട്ടോയ്ക്ക് കമന്റായി കുറിച്ചു. കൂടാതെ, നിരവധി ആരാധകരും താരത്തിന്റെ സൗന്ദര്യത്തെ വാഴ്ത്തി കമന്റ് കുറിക്കുന്നുണ്ട്. നടി മടങ്ങി വരുന്ന സന്തോഷവും ആരാധകർ കമന്റായി കുറിക്കുന്നുണ്ട്.

Advertisement