ഈ ഒരു സ്വഭാവം കാരണം ആലിയ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് രണ്‍ബീര്‍; ഭര്‍ത്താവിന്റെ സ്വഭാവം തന്നെ ദേഷ്യം പിടിപ്പിക്കുമെന്ന് തിരിച്ചടിച്ച് ആലിയ ഭട്ടും!

135

ബോളിവുഡ് താരജോഡികളിലെ പുതിയ ട്രെന്‍ഡാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂര്‍ ദമ്പതികള്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്.

ഇരുവര്‍ക്കും തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയിലെ അഭിനയത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് അരങ്ങേറിയ ആലിയ ഭട്ട് വലിയ രീതിയിലാണ് ആരാധകരെ സൃഷ്ടിച്ചത്. ഇപ്പോള്‍ താരങ്ങള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

Advertisements

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയാണ് താരദമ്പതികളുടെ ഏറ്റവും ഒടുവിലായി എത്തിയ ചിത്രം. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് സിനിമ വിജയം കൊയ്യുന്നത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. വിവാഹത്തിന് ശേഷം റിലീസായ ആദ്യ സിനിമയുടെ വിജയം ഇരുവരേയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

ALSO READ- പാര്‍ട്ണറിന് വേണ്ടി കരിയര്‍ ഉപേക്ഷിക്കാന്‍ പറ്റില്ല; വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന് പറഞ്ഞത് മണ്ടത്തരം; അന്നത്തെ സുഹൃത്തുക്കളാണ് കാരണമെന്ന് നമിത

ഇപ്പോഴിതാ താരദമ്പികള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നുപറയുകയാണ്. ആഫ്രിക്കയിലെ മാസായി മാര ദേശീയോദ്യാനത്തില്‍ വെച്ചാണ് രണ്‍ബീര്‍ തന്നെ പ്രൊപ്പോസ് ചെയ്തതെന്നും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആലിയ തന്നെ മുന്‍പ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായിരുന്നു അത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അദ്ദേഹം പ്രൊപ്പോസ് ചെയ്തതെന്നാണ് ആലിയയുടെ വാക്കുകള്‍.

പ്രണയം മനസിലുണ്ടായിരുന്നുവെങ്കിലും കൂടുതലായൊന്നും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. അന്ന് പ്രപ്പോസ് ചെയ്തപ്പോള്‍ ഒരു മോതിരവും രണ്‍ബീര്‍ സമ്മാനിച്ചിരുന്നു. ട്രാവല്‍ ഗൈഡിനോട് പറഞ്ഞ് ചിത്രങ്ങളും പകര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സര്‍പ്രൈസുകളെല്ലാം താന്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ളതാണ് എന്നാണ് ആലിയയുടെ വാക്കുകള്‍.

ALSO READ- മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ല; അവള്‍ ചെറിയ കൊച്ചാണ്; മമ്മൂട്ടി വാശി പിടിച്ചു; ഒടുവില്‍ ഹൈദരാബാദില്‍ വെച്ച് സംഭവിച്ചത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നടി സോണിയ

അതേസമയം, ആലിയ എപ്പോഴും കൂടെയുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നാണ് രണ്‍ബീര്‍ ബ്രഹ്‌മാസ്ത്രയുടെ പ്രമോഷനിടെ പറഞ്ഞത്. രണ്‍ബീര്‍ പറഞ്ഞത് ശരിയാണെന്നും ഞാനില്ലെങ്കില്‍ അദ്ദേഹം ഒന്നും ചെയ്യാതെ ഇരിക്കുമെന്നുമാണ് ഇതിന് ആലിയയുടെ മറുപടി.

അതേസമയം, ആലിയയുടെ കൂടെയുള്ള ഉറക്കം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. ഉറങ്ങുമ്പോള്‍ അവള്‍ ഡയഗണലായി നീങ്ങും. അതോടെ സ്പേസ് കുറയും. തല ഒരുവശത്തും കാലുകള്‍ മറ്റൊരിടത്തുമായി കിടക്കയില്‍ സ്പേസില്ലാതെയാവും. കട്ടിലിന്റെ ഒരു മൂലയിലാവും എന്റെ സ്ഥാനമെന്നും രണ്‍ബീര്‍ തമാശയോടെ പറയുന്നു.

എന്നാല്‍, നല്ലൊരു ശ്രോതാവാണ് രണ്‍ബീര്‍. പൊതുവെ നിശബ്ദനാണ്, അതെനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. പ്രതികരിക്കേണ്ട സമയത്ത് പോലും ചിലപ്പോള്‍ മൗനം പാലിക്കും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും എന്നാണ് ഭര്‍ത്താവ് രണ്‍ബീറിനെ കുറിച്ച് ആലിയ തുറന്നടിച്ചത്.

Advertisement